SignIn
Kerala Kaumudi Online
Friday, 07 August 2026 12.15 AM IST

ബ്‌ളോക്ക് കോർഡിനേറ്റർ ഒഴിവ്

ഇടുക്കി: കുടുബശ്രീ ജില്ലാ മിഷൻ നടപ്പിലാക്കുന്ന ഇടുക്കി ജില്ലയിലെ ഫാം ലൈവ്ലി ഹുഡ് പദ്ധതികളിൽ ദേവികുളം ബ്ലോക്കിലെ ബ്ലോക്ക് കോഓഡിനേറ്ററുടെ ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി ദേവികുളം ബ്ലോക്ക് പരിധിയിൽ സ്ഥിര താമസക്കാരായ വി.എച്ച്.എസ്.ഇ (അഗ്രി/ലൈവ്ലി ഹുഡ്) യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 18 മുതൽ 35 വയസ് വരെ. 13 ന് കുയിലിമലയിലെ കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യു നടത്തും. അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം രാവിലെ 11 ന് ഹാജരാകണമെന്ന് ജില്ലാ മിഷൻ കോർഡിനേറ്റർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ നമ്പർ: 8078711998.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL