തൊടുപുഴ: പ്രളയത്തിന്റെ ഭാഗമായി സ്ഥാപനങ്ങളിൽ വെള്ളംകയറിയ കച്ചവടക്കാർക്ക് പതിനായിരം രൂപ ധനസഹായം പ്രഖ്യാപിച്ച മുഖ്യമന്ത്രി വി.ഡി. സതീശനും യു.ഡി.എഫ് സർക്കാരിനും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോലാനി യൂണിറ്റ് കമ്മിറ്റി അഭിനന്ദനം അറിയിച്ചു. യൂണിറ്റ് വൈസ് പ്രസിഡന്റ് സാജു ആന്റണിയുടെ അദ്ധൃക്ഷതയിൽ ചേർന്ന യോഗം പ്രസിഡന്റ് കെ.പി. റോയി ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ ജോസ് ആന്റണി, സിമി മാത്യു, കെ.ജി. അജിമോൻ, നിബു കൃഷ്ണൻ, കൃഷ്ണൻ കണിയാപുരം, ഒ.യു. റജി എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |