മുക്കം: നഗരസഭയും ഗവൺമെൻ്റ് ആയുർവേദ ഡിസ്പെൻസറിയും സംയുക്തമായി സൗജന്യ മഴക്കാല പ്രതിരോധ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. അഗസ്ത്യൻമുഴി താഴക്കോട് എ.യു.പി സ്കൂളിൽ നടന്ന ക്യാമ്പ് നഗരസഭ ചെയർപേഴ്സൺ അഡ്വ. കെ.പി. ചാന്ദ്നി ഉദ്ഘാടനം ചെയ്തു. സി.എ. പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഡോ. ഗോകുലൻ ആരോഗ്യ ബോധവത്‌കരണ ക്ലാസെടുത്തു. ഡോ.പൊന്നി, ഡോ. സി.കെ ഷമീഗ, ഡോ. ആശാ വാര്യർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. സൗജന്യ വൈദ്യപരിശോധനയും മഴക്കാല പ്രതിരോധ മരുന്നുകളും വിതരണം ചെയ്തു. റാഷിദ് കുന്നത്ത്,അബ്ദുൽ അസീസ് വാർപ്പിൽ, ഭവന വിനോദ്, മനീഷ ഉള്ളാട്ടിൽ, കെ.പി ബിന്ദു തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |