SignIn
Kerala Kaumudi Online
Wednesday, 23 September 2026 2.57 AM IST

സഹകരണ ബാങ്കുകൾ ചാക്രിക സമ്പദ്‍വ്യവസ്ഥയുടെ നട്ടെല്ല്: മന്ത്രി എം. ലിജു

kerala-bank-

കൊച്ചി: സംസ്ഥാനത്തിന്റെ ചാക്രിക സമ്പദ്‍വ്യവസ്ഥയുടെ നട്ടെല്ലാണ് സഹകരണ ബാങ്കുകളെന്ന് സഹകരണ എക്സൈസ് വകുപ്പ് മന്ത്രി എം. ലിജു. കേരള ബാങ്കിന്റെ വാർഷിക പൊതുയോഗത്തോടനുബന്ധിച്ച് ഇന്റർനെറ്റ് ബാങ്കിംഗ് - മർച്ചന്റ് ക്യു ആർ കോഡ് സർവ്വീസ് എന്നിവയുടെ ഉദ്ഘാടനം അങ്കമാലി അഡ്‍ലസ് കൺവെൻഷൻ സെന്ററിൽ നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.

നമ്മുടെ നാടിന്റെ വികസനത്തിനായി നാടിന്റെ തന്നെ പണം വിനിയോഗിക്കാൻ സഹകരണ ബാങ്കുകളിലൂടെ സാധ്യമാകും. സഹകരണ ബാങ്കുകൾ സമാഹരിക്കുന്ന നിക്ഷേപം സംസ്ഥാനത്തിന്റെ പൊതു വികസനത്തിനും അതിലൂടെ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനുമാണ് വിനിയോഗിക്കുന്നത്. നാടിന്റെ നിക്ഷേപം നാട്ടിൽതന്നെ വിനിയോഗിക്കുന്ന ചാക്രിക സമ്പദ്‍വ്യവസ്ഥയുടെ മാതൃകയാണ് ഇത്. കേരളത്തിലെ ബാങ്കിംഗ് ഇടപാടുകളിൽ 20 ശതമാനം നിർവ്വഹിക്കുന്നത് സഹകരണ ബാങ്കുകളാണ്, ഇതിൽ നല്ലൊരുപങ്ക് കേരള ബാങ്കിലൂടെയാണ്.

ആധുനിക ബാങ്കിംഗ് സേവനങ്ങളിലൂടെ കൂടുതൽ ഗുണഭോക്താക്കളെ സഹകരണ മേഖലയിലേക്ക് ആകർഷിക്കാൻ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. പുതുതലമുറയുടെ ആവശ്യങ്ങൾക്കും ആഗ്രഹങ്ങൾക്കും അനുസരിച്ച് സഹകരണ പ്രസ്ഥാനത്തെ പരിവർത്തനം ചെയ്യാൻ കേരള ബാങ്കിന്റെ ഇന്റർനെറ്റ് ബാങ്കിംഗ് സേവനത്തിലൂടെ സാധ്യമാകുമെന്നും മന്ത്രി എം. ലിജു പറഞ്ഞു.

ചടങ്ങിൽ കേരള ബാങ്ക് പ്രസിഡന്റ് ശ്രീ. മോഹനൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. മൊത്തം വായ്പയിൽ 24 ശതമാനം കാർഷിക മേഖലയ്ക്ക് മാറ്റിവെയ്ക്കാൻ കേരള ബാങ്കിന് കഴിഞ്ഞിട്ടുണ്ട്. എം.എസ്.എം.ഇ കളുടെ വളർച്ചക്കായി മൊത്തം വായ്പയുടെ 12 ശതമാനം നൽകാനും ബാങ്കിനു കഴിഞ്ഞു എന്ന് അദ്ദേഹം പറഞ്ഞു. കേരള ബാങ്കിന്റെ മർച്ചന്റ് ക്യു ആർ കോഡ് ഉദ്ഘാടനം മന്ത്രി പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളുടെ സംസ്ഥാന അസ്സോസ്സിയേഷൻ പ്രസിഡന്റ് ശ്രീ. കെ.വി. ശശിക്ക് കൈമാറി നിർവ്വഹിച്ചു.

ചടങ്ങിൽ ബാങ്കിന്റെ വൈസ് പ്രസിഡന്റ് ശ്രീ. ടി.വി. രാജേഷ് സ്വാഗതം ആശംസിച്ചു. പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളുടെ സംസ്ഥാന അസ്സോസ്സിയേഷൻ സെക്രട്ടറി ശ്രീ. പി. . പി. ഹരീന്ദ്രൻ, ബോർഡ് ഓഫ് മാനേജ്മെന്റ് ചെയർമാൻ ശ്രീ. വി. രവീന്ദ്രൻ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ. ജോർട്ടി എം. ചാക്കോ, എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ. റോയി എബ്രാഹം എന്നിവർ സംസാരിച്ചു. ബാങ്കിന്റെ 2025-26 വർഷത്തെ വാർഷിക പൊതുയോഗം ഇതോടൊപ്പം നടന്നു. സംസ്ഥാനത്തെ അംഗസംഘങ്ങളിൽ നിന്നും 1400 ഓളം പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, COOPERATIVE BANKS KERALA, M LIJU, CIRCULAR ECONOMY, KERALA COOPERATIVE BANKING, M LIJU STATEMENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL