
കൊച്ചി: സംസ്ഥാനത്തിന്റെ സമ്പദ്‍വ്യവസ്ഥയുടെ നട്ടെല്ലാണ് സഹകരണ ബാങ്കുകളെന്ന് എക്സൈസ് മന്ത്രി എം. ലിജു പറഞ്ഞു. കേരള ബാങ്കിന്റെ ഇന്റർനെറ്റ് ബാങ്കിംഗ്, മർച്ചന്റ് ക്യു ആർ കോഡ് സർവീസ് എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഹകരണ ബാങ്കുകൾ സമാഹരിക്കുന്ന നിക്ഷേപം സംസ്ഥാനത്തിന്റെ പൊതു വികസനത്തിനും തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനുമാണ് വിനിയോഗിക്കുന്നത്. നാടിന്റെ നിക്ഷേപം നാട്ടിൽതന്നെ വിനിയോഗിക്കുന്ന ചാക്രിക സമ്പദ്‍വ്യവസ്ഥയുടെ മാതൃകയാണിത്. പുതുതലമുറയുടെ ആവശ്യങ്ങൾക്കും ആഗ്രഹങ്ങൾക്കും അനുസരിച്ച് സഹകരണ പ്രസ്ഥാനത്തെ പരിവർത്തനം ചെയ്യാൻ കേരള ബാങ്കിന്റെ ഇന്റർനെറ്റ് ബാങ്കിംഗ് സേവനത്തിലൂടെ സാധ്യമാകുമെന്നും മന്ത്രി എം. ലിജു പറഞ്ഞു. പ്രാഥമിക കാർഷിക സഹകരണ സംഘം സംസ്ഥാന അസോസിയേഷൻ പ്രസിഡന്റ് കെ.വി. ശശിക്ക് കേരള ബാങ്കിന്റെ മർച്ചന്റ് ക്യു ആർ കോഡ് മന്ത്രി കൈമാറി. കേരള ബാങ്ക് പ്രസിഡന്റ് മോഹനൻ അദ്ധ്യക്ഷനായിരുന്നു. ബാങ്ക് വൈസ് പ്രസിഡന്റ് ടി.വി. രാജേഷ്, പ്രാഥമിക കാർഷിക സഹകരണ സംഘം സംസ്ഥാന അസോസിയേഷൻ സെക്രട്ടറി പി. ഹരീന്ദ്രൻ, ബോർഡ് ഒഫ് മാനേജ്മെന്റ് ചെയർമാൻ വി. രവീന്ദ്രൻ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജോർട്ടി എം.ചാക്കോ, എക്സിക്യൂട്ടീവ് ഡയറക്ടർ റോയി എബ്രാഹം എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |