SignIn
Kerala Kaumudi Online
Wednesday, 23 September 2026 2.57 AM IST

'പ്രിയദർശിനി' @ 100 പിന്നിടുമ്പോൾ

d

തൃശൂർ: പ്രിയദർശിനി പദ്ധതി 100ദിവസങ്ങൾ വിജയകരമായി പൂർത്തിയാക്കിയതിന്റെ ഭാഗമായി കെ.എസ്.ടി.വർക്കേഴ്‌സ് യൂണിയൻ (ഐ.എൻ.ടി.യു.സി.) തൃശൂർ യൂണിറ്റ് കമ്മിറ്റിയും ജില്ലാ മഹിളാ കോൺഗ്രസും ചേർന്ന് തൃശൂർ കെ.എസ്.ആർ.ടി.സി.ബസ്സ്റ്റാൻഡിൽ മധുരവിതരണവും ആഹ്ലാദപ്രകടനവും സംഘടിപ്പിച്ചു. ഉദ്ഘാടനം രാജൻ ജെ.പല്ലൻ എം.എൽ.എ നിർവഹിച്ചു. ബസ് സ്റ്റാൻഡിലുണ്ടായിരുന്ന ഏറ്റവും പ്രായം കൂടിയതും കുറഞ്ഞതുമായ സ്ത്രീകളെ പൊന്നാടയണിയിച്ച് ആദരിച്ചു. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ടി.നിർമ്മല അദ്ധ്യക്ഷയായി. കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീന ചന്ദ്രൻ, മഹിളാ കോൺഗ്രസ് മുൻ ജില്ലാ പ്രസിഡന്റ് ലീലാമ്മ ടീച്ചർ, ജില്ലാ വൈസ് പ്രസിഡന്റുമാരായ ലീലാ രാമകൃഷ്ണൻ, ബിന്ദു കുമാരൻ, ജില്ലാ ട്രഷറർ ജിന്നി ജോയ് എന്നിവർ സംസാരിച്ചു. കെ.എസ്.ടി.ഡബ്ല്യൂ (ഐ.എൻ.ടി.യു.സി.) സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി സുഷകുമാർ പി.ആർ,യൂണിറ്റ് സെക്രട്ടറി ജോബി ജോൺ എ.എന്നിവർ ആഘോഷപരിപാടികൾക്ക് നേതൃത്വം നൽകി. ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ ടി.എ.ഉബൈദ് സ്വാഗതവും യൂണിയൻ ജില്ലാ സെക്രട്ടറി ലിജി ബെഞ്ചമിൻ നന്ദിയും പറഞ്ഞു.


 യാത്രികർ ആറരലക്ഷം വനിതകൾ

പ്രിയദർശിനി പദ്ധതി നൂറുനാൾ പിന്നിടുമ്പോൾ തൃശൂർ ഡിപ്പോയിൽ മാത്രം യാത്ര ചെയ്തത് 650546 വനിതാ യാത്രക്കാർ. ഇതുവഴി സർക്കാരിൽ നിന്നും 2.43 കോടി സമാഹരിക്കാൻ കഴിഞ്ഞെന്ന് ഡി.ടി.ഒ ഉബൈദ് പറഞ്ഞു. സാധാരണയായി 2500 - 3000വനിതാ യാത്രക്കാരാണ് കയറാറ്. പ്രിയദർശിനി യാത്രയ്ക്ക് ശേഷം ഇരട്ടിയിലേറെ വർദ്ധിച്ചെന്നാണ് കണക്ക്. ജില്ലയിലെ മറ്റ് ആറ് ഡിപ്പോകളിലും സമാന വർദ്ധനവ് ഉണ്ടായിട്ടുണ്ട്. പുരുഷ യാത്രക്കാരുടെ എണ്ണം വർദ്ധിച്ചതായും കെ.എസ്.ആർ.ടി.സി അധികൃതർ വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL