SignIn
Kerala Kaumudi Online
Sunday, 09 August 2026 6.08 PM IST

കേരളത്തിലെ കടൽത്തീരത്ത് വയലറ്റ് നിറം; ഓണക്കാലത്ത് സംഭവിക്കാറുള്ള പ്രത്യേക പ്രതിഭാസമെന്ന് നാട്ടുകാർ

beach
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കോവളം കടൽത്തീരത്ത് കടൽച്ചൊറി എന്നറിയപ്പെടുന്ന ജെല്ലി മത്സ്യം വൻ തോതിൽ അടിയുന്നു. ഇന്നലെ കോവളത്തെ ലൈറ്റ് ഹൗസ്, ഹവ്വാ ബീച്ചുകളിൽ വയലറ്റ് നിറത്തിലുള്ള ഇവ വ്യാപകമായി അടിഞ്ഞു.

ഓണച്ചൊറി എന്ന നാടൻ പേരിൽ അറിയപ്പെടുന്ന ഇവ സാധാരണ ഓണം കഴിഞ്ഞോ ഓണ സീസണിലോ ആണ് അടിയാറുള്ളതെന്ന് നാട്ടുകാർ പറഞ്ഞു. തീരത്ത് അടിഞ്ഞ വയലറ്റ് നിറത്തിലുള്ളവ മനുഷ്യർക്ക് ഹാനികരമല്ല. ജെല്ലി മത്സ്യത്തിനൊപ്പം ചിലയിനം മത്സ്യങ്ങളും ചത്ത് കരയ്‌ക്കടിയുന്നതായി തീരത്ത് എത്തിയവർ പറഞ്ഞു.

English Summary

Large quantities of purple jellyfish, locally known as "Onachori," have washed ashore at Kovalam beach, specifically at Lighthouse and Hawa beaches in Thiruvananthapuram. Locals indicate this phenomenon usually occurs after the Onam season. While these particular purple jellyfish are not harmful to humans, reports also mention other dead fish washing up alongside them on the coast.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VIOLET JELLYFISH, KERALA BEACH JELLYFISH, VIOLET JELLYFISH KERALA, JELLYFISH PHENOMENON, KERALA MARINE LIFE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA