SignIn
Kerala Kaumudi Online
Sunday, 09 August 2026 3.26 AM IST

അർജുൻ ആയങ്കിയുടെ സഹോദരനും കൂട്ടാളികൾക്കും ജാമ്യം

1

കോതമംഗലം: അർജുൻ ആയങ്കിയെ ഒളിവിൽ പോകാൻ സഹായിച്ചതിന് എസ്.ഐ.ടി അറസ്റ്റ് ചെയ്ത നാലുപേരെ പെരുമ്പാവൂർ മജിസ്‌ട്രേട്ട് ജാമ്യത്തിൽ വിട്ടു. അർജുന്റെ സഹോദരൻ കണ്ണൂർ ആയങ്കിവീട്ടിൽ അഖിൽരാജ് (34), എറണാകുളം പച്ചാളം കഴപ്പുഴ വീട്ടിൽ ഷാഹുൽ ലാൽ (33), കണ്ണൂർ എടയ്ക്കാട് സാജ് ഹൗസിൽ സൗദ് അഹമ്മദ് (31), എടയ്ക്കാട് നാലകത്തുവീട്ടിൽ ഇസ്മായിൽ (42) എന്നിവർക്കാണ് ജാമ്യം ലഭിച്ചത്.

വെള്ളിയാഴ്ച രാത്രി നാല് പ്രതികളെയും കോതമംഗലം ഊന്നുകൽ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തിരുന്നു. എറണാകുളത്ത് തങ്ങളുടെ ഫ്‌ളാറ്റുകളിൽ അർജുൻ ഒളിവിൽ കഴിഞ്ഞിരുന്നതായി സൗദും ഇസ്മായിലും പൊലീസിനോട് വെളിപ്പെടുത്തി. ഇന്നലെ വൈകിട്ടാണ് മജിസ്ട്രേട്ടിന്റെ വീട്ടിൽ ഹാജരാക്കിയത്.

 താ​മ​സി​ക്കാ​ൻ​ ​സ​ഹാ​യി​ച്ച​ 4​ ​പേ​ർ​ ​അ​റ​സ്റ്റി​ൽ


എ​ട​പ്പാ​ൾ​ ​:​ അ​ർ​ജു​ൻ​ ​ആ​യ​ങ്കി​യെ​ ​ഒ​ളി​വി​ൽ​ ​പാ​ർ​ക്കാ​ൻ​ ​സ​ഹാ​യി​ച്ച​ ​വ​ട്ടം​കു​ളം​ ​സ്വ​ദേ​ശി​ക​ളാ​യ​ ​നാ​ലു​പേ​രെ​യും​ ​പൊ​ലീ​സി​ന്റെ​ ​കൃ​ത്യ​നി​ർ​വ്വ​ഹ​ണം​ ​ത​ട​സ​പ്പെ​ടു​ത്തി​യ​ ​ഒ​രാ​ളെ​യും​ ​ച​ങ്ങ​രം​കു​ളം​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്തു.​ ​വ​ട്ടം​കു​ളം​ ​അ​ഴ​ക​ത്ത് ​വ​ള​പ്പി​ൽ​ ​ഫൈ​സ​ൽ​(33​)​​,​ ​അ​ധി​കാ​ര​ത്ത് ​വ​ള​പ്പി​ൽ​ ​അ​ബൂ​ബ​ക്ക​ർ​ ​സി​ദ്ദി​ഖ്(34​)​​,​ ​മു​ണ്ടേ​ക്കാ​ട്ടി​ൽ​ ​നൗ​ഫ​ൽ​(36​)​​,​ ​പാ​ല​ക്ക​ ​വ​ള​പ്പി​ൽ​ ​അ​ഷ്‌​ക​ർ​(36​)​​​ ​എ​ന്നി​വ​രെ​യാ​ണ് ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.​ ​പൊ​ലീ​സി​ന്റെ​ ​കൃ​ത്യ​നി​ർ​വ്വ​ഹ​ണം​ ​ത​ട​സ്സ​പ്പെ​ടു​ത്തി​യ​തി​ന് ​ഉ​ദി​നി​ക്കൂ​ട്ടി​ൽ​ ​മു​ഹ​മ്മ​ദ് ​റാ​ഫി​യെ​യും​ ​അ​റ​സ്റ്റ് ​ചെ​യ്തു.​ ​

 ന്യാ​യീ​ക​രി​ക്കേ​ണ്ട കാ​ര്യം​ ​എ​നി​ക്കി​ല്ല

അ​ർ​ജു​ൻ​ ​ആ​യ​ങ്കി​യെ​ ​ന്യാ​യീ​ക​രി​ക്കേ​ണ്ട​ ​കാ​ര്യം​ ​എ​നി​ക്കി​ല്ല. അ​യാ​ൾ​ക്കെ​തി​രെ​ ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പ് ​എ​ന്ത് ​ന​ട​പ​ടി​യു​മെ​ടു​ത്തോ​ട്ടെ.​ ​അ​തി​ലൊ​ന്നും​ ​യാ​തൊ​രു​ ​ത​ട​സ​വു​മി​ല്ല.​ ​പ​യ്യ​ന്നൂ​രി​ൽ​ ​സ്ഥാ​നാ​ർ​ത്ഥി​യെ​ ​മാ​റ്റു​ന്ന​ ​കാ​ര്യ​ത്തി​ൽ​ ​ആ​ലോ​ച​ന​ ​ന​ട​ന്നെ​ന്ന​ ​കെ.​കെ.​ ​രാ​ഗേ​ഷി​ന്റെ​ ​പ്ര​സം​ഗം​ ​ശ്ര​ദ്ധ​യി​ൽ​ ​പെ​ട്ടി​ട്ടി​ല്ല.​ ​'​പ്ര​ള​യ​സ​മ​യ​ത്ത് ​ഞാ​ൻ​ ​പ​ട്ടി​ണി​ ​കി​ട​ന്നി​ട്ടി​ല്ല​ ​എ​ന്ന​ത് ​ശ​രി​യാ​ണ്.​"​ ​എ​ന്നാ​ൽ,​ ​ആ​ ​ഘ​ട്ട​ത്തി​ൽ​ ​കാ​ണി​ക്കേ​ണ്ട​ ​ഔ​ചി​ത്യം​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ഭാ​ഗ​ത്ത് ​നി​ന്നു​മു​ണ്ടാ​യോ​ ​എ​ന്ന് ​അ​ദ്ദേ​ഹം​ ​ത​ന്നെ​ ​ചി​ന്തി​ക്കേ​ണ്ട​താ​ണ്.

പി​ണ​റാ​യി​ ​വി​ജ​യ​ൻ.

​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ARJUN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA