കണ്ണൂർ: പൊലീസിനെ വെല്ലുവിളിച്ച അർജുൻ ആയങ്കിയ്ക്കെതിരെ പ്രതികരണവുമായി ക്രമസമാധാന ചുലതലയുള്ള എഡിജിപി പി വിജയൻ. ഒരു ഗുണ്ടയ്ക്കും വെല്ലുവിളിക്കാനുള്ള ധൈര്യം ഉണ്ടാകാൻ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു. ക്രിമിനൽ കേസിൽ അർജുൻ ആയങ്കിയെ പൊലീസ് പിടികൂടിയതിന് പിന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇവിടെ ചില റീൽസ് ഹീറോസുണ്ട്. അവരുടെയൊക്കെ ഷോ ഇതോടുകൂടി അവസാനിക്കുമെന്നും എഡിജിപി പറഞ്ഞു. വളരെ സേഫായി വിപിഎൻ അടക്കമുള്ള സാങ്കേതിക വിദ്യയൊക്കെ പ്രയോഗിച്ചു നോക്കി. പക്ഷെ അതിനേക്കാൾ സ്മാർട്ടായ പൊലീസ് കേരളത്തിലുണ്ട്. 'പൊലീസിനെ കുറേ വെല്ലിവിളിച്ചുവെന്നതും ഒരു പരിധിവിട്ട് വളർന്നുവെന്നതും ആയങ്കിയുടെ വെറും തോന്നൽ മാത്രമാണ്. അത് മനസിലായതോടെ അയ്യാളെ നിയമപരമായി പൂട്ടാനുള്ള എല്ലാ നടപടികളും പൊലീസ് ആരംഭിച്ചിരുന്നു. അതിന്റെ പരിസമാപ്തിയാണ്േ ഇന്ന് പുലർച്ചെ നടന്നത്.' - അദ്ദേഹം വ്യക്തമാക്കി.
അർജുൻ ആയങ്കിക്കെതിരെ കാപ്പ അടക്കം ചുമത്തുന്നത് പരിശോധിക്കും. മറ്റ് നിയമപരമായ സാദ്ധ്യതകളെല്ലാം പൊലീസ് നോക്കുന്നതായിരിക്കും. നിലവിൽ ഇപ്പോഴത്തേതു മാത്രമല്ല വേറെയും കേസുകൾ ആയങ്കിക്കെതിരെയുണ്ട്. ആയങ്കി എന്നല്ല, ഒരു ഗുണ്ടയ്ക്കും ഇത്തരത്തിൽ പൊലീസിനെ വെല്ലുവിളിക്കാനുള്ള ധൈര്യം ഉണ്ടാകാൻ പാടില്ല. അങ്ങനെ ചെയ്യുന്നത് സമൂഹത്തെ വെല്ലുവിളിക്കുന്നതിന് തുല്യമാണെന്നും എഡിജിപി കൂട്ടിച്ചേർത്തു. കേരളത്തിലെ ക്രിമിനലുകളായ, ആളുകളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്നവരുടെ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. ആ ലിസ്റ്റ്‌വച്ചുള്ള ഓപ്പറേഷൻ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ADGP P. Vijayan criticized Arjun Ayanky for challenging the police, saying no gangster should have the courage to challenge the law. He made the remarks after Ayanky was arrested in a criminal case.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |