SignIn
Kerala Kaumudi Online
Saturday, 08 August 2026 2.26 PM IST

മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റ്; അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസെടുത്ത് പൊലീസ്

READ ENGLISH VERSION
arjun-ayanki-
അർജുൻ ആയങ്കി

കൊച്ചി: അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസെടുത്ത് പൊലീസ്. മുഖ്യമന്ത്രി വി ഡി സതീശനെതിരെ പോസ്റ്റ് ഇട്ടതിനാണ് ആലുവ സൈബർ പൊലീസ് കേസെടുത്തിരിക്കുന്നത്. മുഖ്യമന്ത്രിയെ അപമാനിച്ചു എന്നാണ് കേസ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരള പൊലീസിനെ വെട്ടിച്ച് ഒളിവിൽ കഴിയുന്ന അർജുൻ ആയങ്കിക്കായി തെരച്ചിൽ വ്യാപകമാക്കിയിരിക്കുകയാണ്.

പാലിയേക്കര ടോൾ പ്ലാസ് കടന്ന അർജുൻ ആയങ്കിക്കായി സമീപ ജില്ലകളിലും വിവിധ അതിർത്തികളിലും പൊലീസ് വ്യാപക തെരച്ചിൽ നടത്തുകയാണ്. ഇയാൾ കേരളം വിട്ടിട്ടുണ്ടാകാം എന്നാണ് പൊലീസിന്റെ സംശയം. അർജുൻ തന്നെയാണോ ഒളിവിലിരുന്ന് പോസ്റ്റിടുന്നതെന്നും മറ്റാരെങ്കിലും ഇതിന് പിന്നിലുണ്ടോയെന്നും അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ പൊലീസിനും ആഭ്യന്തര മന്ത്രിക്കുമെതിരെ നിരന്തരം വെല്ലുവിളി ഉയർത്തുകയാണ് ഇയാൾ. ഓരോ പോസ്റ്റുകൾക്കും താഴെ നിരവധിപേരാണ് പിന്തുണച്ചുകൊണ്ട് കമന്റുകളിടുന്നത്.

ഒളിവിലുള്ള തന്നെ പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കൂ എന്നാണ് അർജുൻ ആയങ്കി നേരത്തെ വെല്ലുവിളിച്ചത്. ഹൈക്കോടതി ജാമ്യം തള്ളിയപ്പോൾ കീഴടങ്ങാം എന്ന് തീരുമാനിച്ചു. പക്ഷെ അല്ലാതെ പിടിച്ചേ മതിയാവൂ എങ്കിൽ പിടിക്ക്. ഇനി ജാമ്യം എടുത്തിട്ടേ വരൂ, പറ്റുമെങ്കിൽ പിടിക്കൂ എന്നും പൊലീസിനെ അർജുൻ ആയങ്കി വെല്ലുവിളിച്ചു. കള്ളക്കേസിൽ കുടുക്കിയ കോതമംഗലം സിഐക്ക് പണി വച്ചിട്ടുണ്ടെന്നും അർജുൻ ആയങ്കി പോസ്റ്റിട്ടിരുന്നു. അർജുനെയും സംഘത്തെയും കഴിഞ്ഞ മേയ് മൂന്നിന് കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.

English Summary

Police have filed a new case against Arjun Ayanki for a social media post insulting V.D. Satheesan. Ayanki has been absconding for several days, prompting police to intensify their search across borders and districts, suspecting he may have left Kerala. Authorities are also investigating if he, or others, are responsible for his continued social media challenges while in hiding.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ARJUN AYANKI, ARJUN AYANKI CASE, CHIEF MINISTER INSULTING POST, ARJUN AYANKI SOCIAL MEDIA, KERALA POLICE CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY