
ന്യൂഡൽഹി: സ്ലൊവേനിയൻ തലസ്ഥാനമായ ല്യൂബ്ലിയാനയിൽ ഇന്ത്യൻ എംബസി കെട്ടിടത്തിനുനേരെ ഇന്ത്യാ വിരുദ്ധർ നടത്തിയ അക്രമത്തിൽ അപലപിച്ച് കേന്ദ്രസർക്കാർ. സംഭവത്തിൽ ഉത്തരവാദികളായവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കണം. ഡൽഹിയിലെയും ല്യൂബ്ലിയാനയിലെയും സ്ലൊവേനിനിയൻ നയതന്ത്രപ്രതിനിധികളെ ഫോണിൽ വിളിച്ച് ഇക്കാര്യം ആവശ്യപ്പെട്ടെന്നും നയതന്ത്ര കാര്യാലയങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് ആതിഥേയ രാജ്യത്തിന്റെ ഉത്തരവാദിത്വമാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |