
മോസ്‌കോ: റഷ്യയിൽ അതിശക്ത ഡ്രോൺ ആക്രമണം നടത്തി യുക്രെയിൻ. 13 പേർ കൊല്ലപ്പെട്ടു. 75 ലേറെ പേർക്ക് പരിക്കേറ്റു. ഇന്നലെ ടാട്ടർസ്ഥാനിലെ നിഷ്‌നെകാംസ്‌ക് നഗരത്തിലായിരുന്നു സംഭവം. ടനേവോ എണ്ണ റിഫൈനറിയായിരുന്നു പ്രധാന ലക്ഷ്യം. യുക്രെയിൻ അതിർത്തിക്ക് കിഴക്ക് 1200 കിലോമീറ്റർ അകലെയാണിവിടം.
കൊല്ലപ്പെട്ടവരിൽ 7 പേർ ഉസ്‌ബെക്കിസ്ഥാൻ പൗരന്മാരാണ്. ആക്രമണത്തിൽ ഒരു ഹോട്ടൽ തകർന്നു. അതേ സമയം, ഇന്നലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളെ ലക്ഷ്യമിട്ട 456 യുക്രെയിൻ ഡ്രോണുകളെ തകർത്തെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം പറഞ്ഞു. സൈബീരിയയിലും ബെൽഗൊറോഡിലും ആക്രമണമുണ്ടായി. തിരിച്ചടി നൽകുമെന്ന് റഷ്യ പ്രഖ്യാപിച്ചു.
തങ്ങൾക്കെതിരെയുള്ള യുദ്ധം അവസാനിപ്പിക്കും വരെ റഷ്യയുടെ ഊർജ്ജ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണങ്ങൾ തുടരുമെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി പ്രതികരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |