SignIn
Kerala Kaumudi Online
Friday, 07 August 2026 3.48 AM IST

ഇരിട്ടി, പേരാവൂർ താലൂക്ക് ആശുപത്രി കെട്ടിട നിർമ്മാണം പൂർത്തിയാക്കാൻ ആരോഗ്യ മന്ത്രിയുടെ നിർദേശം

ഇരിട്ടി: ഇരിട്ടി, പേരാവൂർ താലൂക്ക് ആശുപത്രികളുടെ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയ കെട്ടിട നിർമ്മാണത്തിന്റെ പ്രവൃത്തികളുടെ കാലതാമസം ഒഴിവാക്കുന്നതിനും സമയ ബന്ധിതമായി പൂർത്തീകരിക്കുന്നതിനുമായും ആശുപത്രികളിലെ ഡോക്ടർമാരുടെ അപര്യാപ്തത പരിഹരിക്കുന്നതിനുമായി ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ തിരുവനന്തപുരത്ത് മന്ത്രിയുടെ ഓഫീസിൽ വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനമായി.

കിഫ്ബിയിൽ ഉൾപ്പെടുത്തി നടത്തുന്ന പ്രവൃത്തികൾ മന്ദഗതിയിയിലാണെന്നും പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. പേരാവൂർ താലൂക്ക് ആശുപത്രിയുടെ നിർമ്മാണ പ്രവൃത്തിയുടെ എസ്.പി.വി ഒഴിവാക്കി പുതിയ എസ്.പി.വിയെ ഏൽപ്പിക്കുവാനും യോഗത്തിൽ തീരുമാനമായി. എത്രയും പെട്ടെന്ന് നിർമ്മാണ പ്രവൃത്തികൾ പൂർത്തീകരിക്കുവാൻ നിർദേശം നൽകുവാനും തീരുമാനിച്ചു.
ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ വിളിച്ചു ചേർത്ത യോഗത്തിൽ വൈദ്യുതി വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ്, ഇരിട്ടി മുൻസിപ്പാലിറ്റി ചെയർപേഴ്‌സൺ വി.വിനോദ്കുമാർ, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ശ്രീധരൻ, വൈസ് പ്രസിഡന്റ് ബൈജു വർഗീസ്, ഡോ. ബി. ഉണ്ണികൃഷ്ണൻ (അഡീ. ഡി.എച്ച്.എസ്), ഡോ. അബൂബക്കർ (ഡി.പി.എം കണ്ണൂർ) , ഡോ. രാജേഷ് (സൂപ്രണ്ട് ,ഇരിട്ടി താലൂക്ക് ആശുപത്രി) ഡോ. മഹേഷ് (സൂപ്രണ്ട്, പേരാവൂർ താലൂക്ക് ആശുപത്രി), പ്രീത സാമുവൽ, പ്രിയ. എസ്, ഡോ. സുകേഷ് റോയ്, ഡോ. അജിത. വി എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL