
കൊച്ചി: ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റിയുടെ സംസ്ഥാന സമ്മേളനം 'സിപ്‌സ്‌കോൺ 26' സമാപിച്ചു. ഓപ്പറേഷൻ തൂഫാൻ പദ്ധതിയിൽ പങ്കാളികളാകാൻ സമ്മേളനം തീരുമാനിച്ചു. സമാപനസമ്മേളനം സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് ഡോ. ടി. സാഗർ ഉദ്ഘാടനം ചെയ്തു. സമിതി ചെയർമാൻ ഡോ. പ്രതീഷ് പി.ജെ, സെക്രട്ടറി ഡോ. ജി.മോഹൻ റോയ്, വൈസ് പ്രസിഡന്റ് ഡോ. ജോയ്‌സ് ജിയോ, സമിതി സെക്രട്ടറി ഡോ. ടി.സി വിഷ്ണു, ഡോ. പി.എം. ജയ്‌മോൻ, വി. രാജ്‌മോഹൻ എന്നിവർ സംസാരിച്ചു. വേണാട് സൈക്യാട്രിക് ഗിൽഡ് പുരസ്‌കാരം കോട്ടയം ഗവ. മെഡിക്കൽ കോളജിലെ ഡോ. ടി. ശുഭക്ക് സമ്മാനിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |