
പന്തളം : കോൺഗ്രസ് കുരമ്പാല മണ്ഡലം വാർഡ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രളയ ദുരിതബാധിത മേഖലയിൽ രക്ഷാപ്രവർത്തനം നടത്തിയവരേയും മരുന്നുകൾ ഉൾപ്പെടെ സാധനങ്ങൾ പ്രളയ ബാധിത വീടുകളിലെത്തിക്കാൻ വള്ളം തുഴഞ്ഞവരെയും അനുമോദിച്ചു. ഡി സി സി ജനറൽ സെക്രട്ടറി അഡ്വ.ഡി.എൻ.തൃദീപ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മനോജ് കുരമ്പാല അദ്ധ്യക്ഷത വഹിച്ചു. മണ്ണിൽ രാഘവൻ ,അനിതാ ഉദയൻ, ഹിമാമധു, കുഞ്ഞുമ്മൻ സാമുവൽ , കെ.രാഘവൻ, കെ.പി.രാജൻ ശ്രീകുമാർ, രാജശേഖരപിള്ള, മധുസൂദനൻപിള്ള, രവി ദാമോദരൻ, ഗോപാലകൃഷ്ണൻ നായർ, ബിന്ദു രാജൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |