
ന്യൂഡൽഹി: പരമ്പരാഗത ചെറുകിട വ്യാപാരികളെ സഹായിക്കാൻ ഓൺലൈൻ വ്യാപാരത്തിന് 40 ശതമാനം ജി.എസ്.ടി ഏർപ്പെടുത്തണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ആവശ്യപ്പെട്ടു. ദേശീയ വ്യാപാര ദിനത്തോടനുബന്ധിച്ച് ഭാരതീയ ഉദ്യോഗ് വ്യാപാർ മണ്ഡൽ ന്യൂഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേന്ദ്രനിയമ മന്ത്രി അർജുൻ റാം മേഘ്‌വാൾ ഉദ്ഘാടനം ചെയ്തു. ഭാരതീയ ഉദ്യോഗ് വ്യാപാർ മണ്ഡൽ ദേശീയ പ്രസിഡന്റ് ബാബുലാൽ ഗുപ്ത അദ്ധ്യക്ഷത വഹിച്ചു. ഓൺലൈൻ വ്യാപാരത്തിനുള്ള 40 ലക്ഷം രൂപയുടെ വാർഷിക ജി.എസ്.ടി രജിസ്ട്രേഷൻ പരിധി 75 ലക്ഷമാക്കി ഉയർത്തണം. ഓൺലൈൻ വ്യാപാരവും വൻകിട റീട്ടെയിൽ ശൃംഖലകളും ലക്ഷക്കണക്കിന് ചെറുകിട വ്യാപാരികളുടെ നിലനിൽപ്പിന് വെല്ലുവിളിയാണ്. യു.പി.ഐ ഇടപാടുകൾക്ക് ചാർജ് ഏർപ്പെടുത്താനുള്ള നിർദ്ദേശത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്നും രാജു അപ്സര ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |