SignIn
Kerala Kaumudi Online
Monday, 10 August 2026 3.48 AM IST

അർജുന്റെ സഹോദരനെ അറസ്റ്റുചെയ്ത് ജാമ്യത്തിൽ വിട്ടു

ajay

കോഴിക്കോട്: ഒളിവിലായിരിക്കെ അർജുൻ ആയങ്കിയെ സഹായിച്ചതിനു സഹോദരൻ കണ്ണൂർ അഴീക്കൽ കൊവ്വലടി ആയങ്കി വീട്ടിൽ അജയ് ആയങ്കിയെ (24) നടക്കാവ് പൊലീസ് കരുതൽ അറസ്റ്റുചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. അതിനിടെ ഇയാളെ ജാമ്യത്തിലെടുക്കാനെത്തിയ സുഹൃത്ത് കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി ഐനേഷിനെ പൊലീസ് സ്റ്റേഷനിൽ തടഞ്ഞുവച്ചു. ഗുണ്ടാ സംഘാംഗമാണെന്ന വിവരത്തെ തുടർന്നാണിത്. ഇയാളുടെ പേരിൽ അടിപിടി കേസും മറ്റുമുണ്ടെന്ന് കണ്ടെത്തി. വിവരങ്ങൾ ശേഖരിച്ചശേഷം ഇയാളെയും വിട്ടയച്ചു. തുടർന്ന് മറ്റൊരു സഹോദരനായ അഖിൽ ആയങ്കിയെത്തിയാണ് അജയിനെ ജാമ്യത്തിലെടുത്തത്. കോഴിക്കോട്ടെ ഓൺലെെൻ ഡെലിവറി സ്ഥാപനത്തിലെ മാനേജരാണ് അജയ്. ഞായറാഴ്ച പുലർച്ചെ 12.30ന് നടക്കാവിൽ വച്ച് എസ്.ഐ എം.പി വിഷ്ണുരാജും സംഘവും ചേർന്നാണ് അറസ്റ്റ് ചെയ്തത്. അർജുൻ ആയങ്കിക്കായി ക്യു.ആർ കോഡുണ്ടാക്കി സമൂഹമാദ്ധ്യമങ്ങൾ വഴി 'ക്ളൗഡ് ഫണ്ടിംഗ്" നടത്തി പണം ശേഖരിച്ചുവെന്ന് പൊലീസ് കണ്ടെത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BAIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA