SignIn
Kerala Kaumudi Online
Monday, 10 August 2026 4.46 AM IST

കെ.എസ്.ആർ.ടി.സി ബസപകടം: ഡ്രെെവറുടെയും കണ്ടക്ടറുടെയും മൃതദേഹങ്ങൾ സംസ്കരിച്ചു

READ ENGLISH VERSION
ksrtc

കോഴിക്കോട്: ബംഗളൂരു-മെെസൂരു ദേശീയപാതയിൽ കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞ് മരിച്ച ഡ്രെെവറുടെയും കണ്ടക്ടറുടെയും മൃതദേഹം സംസ്കരിച്ചു.കോഴിക്കോട് ഡിപ്പോയിലെ താത്കാലിക ഡ്രെെവർ കോഴിക്കോട് വെള്ളയിൽ കുന്നത്തുതാഴം വയൽ അജിത നിവാസിൽ കെ.മിഥിലേഷ് (29),കണ്ടക്ടർ കോഴിക്കോട് ചേവായൂർ കാവ് സ്റ്റോപ്പിന് സമീപം നെച്ചോളി മീത്തൽ എൻ.എം അരുൺ (53)എന്നിവരാണ് ശനിയാഴ്ച രാവിലെ അപകടത്തിൽ മരിച്ചത്.ഇന്നലെ രാവിലെ ആറ് മണിയോടെ കോഴിക്കോട് ഡിപ്പോയിലെ ഉദ്യോഗസ്ഥ സംഘവും ബന്ധുക്കളും ചേർന്നാണ് മൃതദേഹങ്ങൾ കോഴിക്കോട്ടെത്തിച്ചത്. എം.കെ. രാഘവൻ എം.പി, കെ.പ്രവീൺകുമാർ എം.എൽ.എ, കെ.എസ്.ആർ.ടി.സി ജീവനക്കാർ തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു. മിഥിലേഷിന്റെ സംസ്കാരം ഇന്നലെ രാവിലെ കോഴിക്കോട് വെസ്റ്റ്ഹിൽ ശ്മശാനത്തിലും അരുണിന്റേത് മാവൂർ റോഡ് ശ്മശാനത്തിലും നടന്നു. അപകടത്തിൽ ഇരുപതോളം പേർക്ക് പരിക്കേറ്റിരുന്നു.കോഴിക്കോട് കോട്ടൂളി സ്വദേശി സനൂപ് ഐ.സി.യുവിൽ ബോധരഹിതനായി തുടരുകയാണ്.ഗുരുതരമായി പരിക്കേറ്റ മറ്റ് രണ്ടു പേരും ചികിത്സയിലാണ്.

 ​മ​രി​ച്ച താ​ത്കാ​ലി​ക​ ​ഡ്രൈ​വ​ർ​ക്ക് ഇ​ൻ​ഷ്വ​റ​ൻ​സ് ​പ​രി​ര​ക്ഷ​യി​ല്ല

​ബം​ഗ​ളൂ​രു​വി​ന് ​സ​മീ​പം​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ന​ട​ന്ന​ ​അ​പ​ക​ട​ത്തി​ൽ​ ​മ​രി​ച്ച​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ജീ​വ​ന​ക്കാ​രി​ൽ​ ​ക​ണ്ട​ക്ട​ർ​ ​എ​ൻ.​എം.​അ​രു​ണി​ന്റെ​ ​ആ​ശ്രി​ത​ർ​ക്ക് ​ഇ​ൻ​ഷ്വ​റ​ൻ​സ് ​തു​ക​യാ​യി​ ​ഒ​രു​ ​കോ​ടി​യി​ലേ​റെ​ ​രൂ​പ​ ​ല​ഭി​ക്കു​മ്പോ​ൾ,​ ​ഡ്രൈ​വ​ർ​ ​കെ.​മി​ഥി​ലേ​ഷി​ന്റെ​ ​ആ​ശ്രി​ത​ർ​ക്ക് ​ഇ​ൻ​ഷ്വ​റ​ൻ​സ് ​പ​രി​ര​ക്ഷ​യി​ല്ല.

ക​ഴി​ഞ്ഞ​ ​സ​ർ​ക്കാ​രി​ന്റെ​ ​കാ​ല​ത്താ​ണ് ,​ഡ്യൂ​ട്ടി​ക്കി​ട​യി​ൽ​ ​അ​പ​ക​ട​ ​മ​ര​ണം​ ​സം​ഭ​വി​ച്ചാ​ൽ​ ​ജീ​വ​ന​ക്കാ​ര​ന് ​ഒ​രു​ ​കോ​ടി​ ​രൂ​പ​യു​ടെ​ ​ഇ​ൻ​ഷ്വ​റ​ൻ​സ് ​പ​രി​ര​ക്ഷ​ ​ഏ​ർ​പ്പെ​ടു​ത്തി​യ​ത്.​ ​താ​ൽ​ക്കാ​ലി​ക​ ​ജീ​വ​ന​ക്കാ​രെ​ ​അ​തി​ൽ​ ​നി​ന്നും​ ​ഒ​ഴി​വാ​ക്കി.​ ​സെ​സ് ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​ഇ​ൻ​ഷ്വ​റ​ൻ​സ് ​മാ​ത്ര​മാ​ണ് ​താ​ൽ​ക്കാ​ലി​ക​ക്കാ​ർ​ ​മ​ര​ണ​പ്പെ​ട്ടാ​ൽ​ ​ആ​ശ്രി​ത​ർ​ക്ക് ​ല​ഭി​ക്കു​ക.​താ​ൽ​ക്കാ​ലി​ക​ക്കാ​‌​രെ​കൂ​ടി​ ​ഇ​ൻ​ഷ്വ​റ​ൻ​സ് ​പ​രി​ധി​യി​ൽ​ ​കൊ​ണ്ടു​ ​വ​ര​ണ​മെ​ന്ന​ ​ആ​വ​ശ്യം​ ​പ​രി​ഗ​ണി​ക്ക​പ്പെ​ട്ടി​ല്ല.​ 9​ ​വ​ർ​ഷം​ ​ക​ഴി​ഞ്ഞ​ ​ബ​സാ​ണ് ​മി​ഥി​ലേ​ഷ് ​ഓ​ടി​ച്ച​ത്.​ ​സൂ​പ്പ​ർ​ ​ക്ലാ​സ് ​സ​ർ​വീ​സ് ​ന​ട​ത്തേ​ണ്ട​ ​സ​മ​യ​ ​പ​രി​ധി​ ​ക​ഴി​ഞ്ഞ​ ​ബ​സാ​ണി​ത്.​ ​അ​പ​ക​ട​ത്തി​ൽ​ ​പ​രി​ക്കേ​റ്റ​വ​രു​ടെ​ ​ചി​കി​ത്സാ​ ​ചെ​ല​വ് ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​വ​ഹി​ക്കും.​ ​മേ​ൽ​നോ​ട്ട​ത്തി​ന് ​സി.​എം.​ഡി​ ​പ്ര​മോ​ജ് ​ശ​ങ്ക​ർ​ ​കോ​ഴി​ക്കോ​ട്ടെ​ത്തി.

 ഡ്രെെ​വ​ർ​ക്ക് ​വി​ശ്ര​മം ന​ൽ​കി​യെ​ന്ന് ​കെ.​എ​സ്.​ആ​ർ.​ടി.​സി

ബം​ഗ​ളൂ​രു​-​ ​മെെ​സൂ​രു​ ​ദേ​ശീ​യ​പാ​ത​യി​ൽ​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ബ​സ് ​മ​റി​ഞ്ഞ് ​ര​ണ്ടു​പേ​ർ​ ​മ​രി​ച്ച​ത് ​ഡ്രെെ​വ​ർ​ക്ക് ​ആ​വ​ശ്യ​ത്തി​ന് ​വി​ശ്ര​മം​ ​കി​ട്ടാ​ത്ത​താ​ണെ​ന്ന​ ​ആ​രോ​പ​ണം​ ​നി​ഷേ​ധി​ച്ച് ​കെ.​എ​സ്.​ആ​ർ.​ടി.​സി.​ബ​ന്ധു​ക്ക​ളും​ ​ജീ​വ​ന​ക്കാ​രു​ടെ​ ​സം​ഘ​ട​ന​ക​ളു​മാ​ണ് ​ആ​രോ​പ​ണ​വു​മാ​യി​ ​രം​ഗ​ത്തെ​ത്തി​യ​ത്.​ഡ്രെെ​വ​ർ​ ​മി​ഥി​ലേ​ഷി​ന് 16​ ​മ​ണി​ക്കൂ​റോ​ളം​ ​വി​ശ്ര​മം​ ​കി​ട്ടി​യി​രു​ന്നെ​ന്നാ​ണ് ​അ​ധി​കൃ​ത​രു​ടെ​ ​വാ​ദം.​ ​ശ​നി​യാ​ഴ്ച​ ​രാ​വി​ലെ​യാ​ണ് ​അ​പ​ക​ട​മു​ണ്ടാ​യ​ത്.​ ​വെ​ള്ളി​യാ​ഴ്ച​ ​രാ​വി​ലെ​ ​അ​ഞ്ച് ​മ​ണി​യോ​ടെ​ ​ത​ലേ​ ​ദി​വ​സ​ത്തെ​ ​ഡ്യൂ​ട്ടി​ ​ക​ഴി​ഞ്ഞി​രു​ന്നു.​ ​അ​ന്ന് ​രാ​ത്രി​ ​ഒ​മ്പ​ത​ര​യ്ക്കാ​ണ് ​കോ​ഴി​ക്കോ​ട്ടു​ ​നി​ന്ന് ​ബം​ഗ​ളൂ​രു​വി​ലേ​ക്കു​ള്ള​ ​ട്രി​പ്പ് ​തു​ട​ങ്ങി​യ​തി​നാ​ൽ​ ​മ​തി​യാ​യ​ ​വി​ശ്ര​മം​ ​കി​ട്ടി​യി​ട്ടു​ണ്ടെ​ന്ന് ​അ​ധി​കൃ​ത​ർ​ ​പ​റ​യു​ന്നു.​കോ​ഴി​ക്കോ​ട്ടു​ ​നി​ന്ന് ​ബം​ഗ​ളൂ​രു​വി​ലേ​യ്ക്ക് ​ഒ​രു​ ​വ​ശ​ത്തേ​യ്ക്കു​ ​ത​ന്നെ​ 220​ ​കി​ലോ​മീ​റ്റ​റി​ല​ധി​ക​മു​ണ്ട്.​ ​ഡ്യൂ​ട്ടി​ ​ക​ഴി​ഞ്ഞ് ​വെ​ള്ളി​യാ​ഴ്ച​ ​രാ​വി​ലെ​ ​വീ​ട്ടി​ലെ​ത്തി​യ​ ​മി​ഥി​ലേ​ഷി​നെ​ ​അ​ന്നു​ ​രാ​ത്രി​ ​ത​ന്നെ​ ​വീ​ണ്ടും​ ​ഡ്യൂ​ട്ടി​ക്ക് ​നി​യോ​ഗി​ച്ച​ത് ​ശ​രി​യാ​യി​ല്ലെ​ന്നാ​ണ് ​ബ​ന്ധു​ക്ക​ൾ​ ​പ​റ​യു​ന്ന​ത്.​ ​ഡ്രെെ​വ​ർ​ ​കം​ ​ക​ണ്ട​ക്ട​ർ​ ​രീ​തി​ ​ഈ​ ​ബ​സി​ൽ​ ​ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ​ ​തു​ട​ർ​ച്ച​യാ​യ​ ​ഡ്രെെ​വിം​ഗ് ​അ​പ​ക​ട​ത്തി​ലേ​ക്ക് ​ത​ള്ളി​വി​ട്ടു​വെ​ന്ന് ​ജീ​വ​ന​ക്കാ​രു​ടെ​ ​സം​ഘ​ട​ന​ക​ളും​ ​ആ​രോ​പി​ക്കു​ന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KSRTC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA