SignIn
Kerala Kaumudi Online
Friday, 07 August 2026 3.57 AM IST

ഭരണഘടനാപരമായ സംവരണം നടപ്പാക്കുന്നതിൽ വീഴ്ച പാടില്ല: സ്വാമി സച്ചിദാനന്ദ

s

തിരുവനന്തപുരം: ജനസംഖ്യയിലെ ഭൂരിപക്ഷവിഭാഗമായ പിന്നാക്ക അധഃസ്ഥിത വിഭാഗങ്ങൾക്കുള്ള ഭരണഘടനാപരമായ സംവരണം നടപ്പാക്കുന്നതിൽ യാതൊരു വീഴ്ചയും പാടില്ലെന്ന് ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ.

ആൾ ഇന്ത്യ ഒ.ബി.സി, എസ്.സി/എസ് .ടി മഹാജനഫെഡറേഷൻ നേതൃത്വത്തിൽ തായ് നാട് സൊസൈറ്റി ഹാളിൽ സംഘടിപ്പിച്ച മതസൗഹാർദ്ദ സമ്മേളന ഉദ്ഘാടനവും സംഘടനയുടെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു സ്വാമിസച്ചിദാനന്ദ.

സാമൂഹ്യരംഗത്തും രാഷ്ട്രീയരംഗത്തും ഉദ്യോഗസ്ഥരംഗത്തും ഭൂരിപക്ഷ അടിസ്ഥാനജനത വർത്തമാനകാലത്ത് ഏറെ പിന്തള്ളപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈഴവ മഹാജനട്രസ്റ്റ് ദേശീയ ചെയർമാനും എൻ.യു.ബി.സി പ്രസിഡന്റുമായ എസ്.സുവർണ്ണകുമാർ അദ്ധ്യക്ഷനായി. പാളയം ഇമാം ഡോ.വി.പി സുഹൈൽ മൗലവി ഡയമണ്ട് ജനസേവന ചാരിറ്റബിൾ ട്രസ്റ്റിന്റെ വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു. ഗുരുഗ്രാമം ഡയറക്ടർ ഡോ.എം.ആർ.യശോധരൻ, ബി.ഐ.എം ദേശീയ ചെയർമാൻ പൂന്തുറ തോമസ് ജോസഫ്, മഹാജനഫെഡറേഷൻ ദേശീയ ചെയർമാൻ കെ.ബി.ചന്ദ്രദേവ്, മാദ്ധ്യമ-സാംസ്കാരിക പ്രവർത്തകൻ കലാപ്രേമിബഷീർ, എസ്.എം.എസ് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ രാമഭദ്രൻ, ശ്രീനാരായണ വേൾഡ് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് അജിതകൊല്ലം, സിന്ധുഹരിദാസ്, റഹ്മാബീവി തുടങ്ങിയവർ പ്രസംഗിച്ചു. സാമൂഹ്യപ്രവർത്തകൻ വി.വി രാജേന്ദ്രൻ സ്വാഗതം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SWAMI SACHITHANDA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA