SignIn
Kerala Kaumudi Online
Friday, 07 August 2026 3.56 AM IST

സ്വകാര്യ ബസ് അഞ്ച് വാഹനങ്ങളിലിടിച്ചു:രണ്ട് മരണം

dfgbdf

 17 പേർക്ക് പരിക്ക്

കുന്നംകുളം:കുന്നംകുളത്ത് നിയന്ത്രണംവിട്ട സ്വകാര്യ ബസ് മറ്റുവാഹനങ്ങളിലേക്ക് ഇടിച്ചുകയറി രണ്ട് മരണം. കാർ യാത്രക്കാരി പെരുമ്പിലാവ് സ്വദേശിനി റിയ ഫാത്തിമ (18),സ്‌കൂട്ടർ യാത്രക്കാരി കുന്നംകുളം അയ്യമ്പറമ്പ് സ്വദേശിനി തങ്കമണി (50) എന്നിവരാണ് മരിച്ചത്. 17 പേർക്ക് പരിക്കേറ്റു.രണ്ടുപേരുടെ നില ഗുരുതരമാണ്.ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ പാറേമ്പാടത്തിന് സമീപം കുറ്റിപ്പുറത്തുനിന്ന് തൃശൂർ ഭാഗത്തേക്ക് പോകുകയായിരുന്ന 'അലങ്കാർ' ബസാണ് അപകടത്തിൽപ്പെട്ടത്. അമിതവേഗതയിലെത്തിയ ബസ് എതിർദിശയിലെത്തിയ കാറും സ്‌കൂട്ടറും ഓട്ടോയുമുൾപ്പെടെ അഞ്ച് വാഹനങ്ങളിലേക്ക് ഇടിച്ച് കയറി വടക്കേതല അഭിയുടെ വീടിന്റെ മതിൽ തകർത്താണ് നിന്നത്.പരിക്കേറ്റവരെ ദയ, മലങ്കര മിഷൻ, അപ്പോളോ എന്നീ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.അപകടത്തെക്കുറിച്ച് വിശദ അന്വേഷണവും വാഹനപരിശോധനയും നടത്തിയശേഷമേ നിഗമനത്തിലെത്താനാകൂ.ഫോട്ടോകളും തെളിവുകളും ശേഖരിച്ച് വിദഗ്ധ കമ്മിറ്റി രൂപീകരിക്കുമെന്ന് ഗുരുവായൂർ ജോയിന്റ് ആർ.ടി.ഒ രമേഷ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ACCIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA