
തിരുവനന്തപുരം: മഴക്കെടുതിയിൽ കൃഷിനാശം നേരിട്ട കർഷകർക്ക് പുനഃകൃഷി നടത്താൻ പലിശരഹിത വായ്പ അനുവദിക്കുന്നതിന് ബാങ്കുകളുടെ യോഗം 11ന് ചേരുമെന്ന് കൃഷിമന്ത്രി ടി.സിദ്ദിക്ക് അറിയിച്ചു.കൃഷി, സഹകരണ വകുപ്പുകളുടെ നേതൃത്വത്തിൽ രാവിലെ 10.30ന് സെക്രട്ടേറിയറ്റ് അനക്സിലെ ലയം ഹാളിൽനടക്കുന്ന യോഗത്തിൽ സഹകരണ മന്ത്രി എം. ലിജു പങ്കെടുക്കും.കേരള ബാങ്ക്,നബാർഡ്, ഷെഡ്യൂൾഡ് ബാങ്കുകളുടെ പ്രതിനിധികൾ, സഹകരണ,ധനകാര്യ വകുപ്പ് ഉദ്യോഗസ്ഥർ, സംസ്ഥാന കാർഷിക സഹകരണ ബാങ്കുകളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.
കൃഷിനാശം: മന്ത്രി സിദ്ദിഖ് സന്ദർശിക്കും
കൃഷിനാശം സംഭവിച്ച ആലപ്പുഴ ജില്ലയിലെ വിവിധ പ്രദേശങ്ങൾ കൃഷിമന്ത്രി ടി. സിദ്ദിഖിന്റെ നേതൃത്വത്തിലുള്ള സംഘം 9ന് സന്ദർശിക്കും.ജില്ലയുടെ ചുമതലയുള്ള മന്ത്രി എം. ലിജു, എം.പിമാർ, എം.എൽ.എമാർ, ജില്ലാ കളക്ടർ, കൃഷിവകുപ്പിലെ ഉദ്യോഗസ്ഥർ എന്നിവർ മന്ത്രിയോടൊപ്പമുണ്ടാകും.തുടർന്ന് കളക്‌ട്രേറ്റിൽ കൃഷിനാശം സംബന്ധിച്ച് അവലോകന യോഗം ചേരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |