
കൊച്ചി: ഓണ വിപണിയിൽ കൈത്തറിത്തുണിക്ക് വെല്ലുവിളിയായി അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള പവ്വർലൂം നിർമ്മിത വ്യാജ കൈത്തറി കേരളത്തിലേക്ക് . സെറ്റ്മുണ്ട്, കസവു സാരി, നൂറിഴമുണ്ട്, കൈത്തറി സാരി എന്നിവയൊക്കെയാണ് ജനപ്രിയ ഉൽപ്പന്നങ്ങൾ. വില അല്പം കൂടുമെങ്കിലും ഗുണം മെച്ചമായതാണ് ഈ പാരമ്പര്യ തൊഴിൽ മേഖലയെ നിലനിറുത്തുന്നത്. വിൽപ്പനയുടെ 75 ശതമാനവും ഓണക്കാല വിപണിയെ ആശ്രയിച്ചാണ്. ഖാദി മേഖലയും വ്യാജന്മാരുടെ ഭീഷണിയിലാണ്. ലൂമുകളിൽ നെയ്ത ഖാദി മുണ്ട് 100 രൂപയ്ക്ക് താഴെ ചില്ലറ വിപണിയിൽ ലഭ്യം.
. 3 ലക്ഷത്തിലേറെ തൊഴിലാളികളുടെ ഉപജീവന മാർഗവും 400 കോടിയുടെ കയറ്റുമതിയുമുള്ള വലിയൊരു വ്യവസായമാണ് അന്യം നിൽക്കുന്നത്. 50 വയസ് പിന്നിട്ട 40,000 തൊഴിലാളികളാണ് രംഗത്തുള്ളത്. വരുമാനം തുച്ഛവും കഠിന ജോലിയും കാരണം പുതുതലമുറ വരുന്നില്ല..സർക്കാർ കൈത്തറി ദിനാചരണവും ഉത്സവകാല റിബേറ്റുമൊന്നും ഗുണം ചെയ്യുന്നില്ല. സർക്കാർ ഉദ്യോഗസ്ഥരുടെ കൈത്തറി ഉപയോഗം, ആശുപത്രികളിലെ ആവശ്യങ്ങൾക്ക് കൈത്തറി വസ്ത്രം, സ്കൂൾ
വിദ്യാർത്ഥികൾക്ക് യൂണിഫോം തുടങ്ങി സർക്കാർ പ്രഖ്യാപിച്ച പല പദ്ധതികളും നടപ്പിലായിട്ടില്ല.മൂന്ന് വർഷത്തെ റിബേറ്റ് തുക, പ്രൊഡക്ഷൻ ഇൻസെന്റീവ്, യൂണിഫോം നെയ്ത്തുകൂലി, അംഗസംഘങ്ങൾക്ക് ഹാൻടെസ്ക് നൽകാനുള്ള തുക തുടങ്ങി കോടികളുടെ കുടിശിക സംഘങ്ങൾക്ക് ലഭിക്കാനുണ്ട്
റിബേറ്റ് കുടിശിക -10 കോടി
പ്രൊഡക്ഷൻ ഇൻസെന്റീവ്-25 കോടി
അംഗസംഘങ്ങൾക്ക്
ഹാൻടെക്സ് നൽകാനുള്ളത് -40 കോടി
''വ്യാജ കൈത്തറി തടയുന്നതിന് കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രാലയം നൽകുന്ന ഹാന്റ്ലൂം മാർക്ക് വസ്ത്രങ്ങളിൽ പതിക്കണം.'
-ടി.എസ്. ബേബി,
ജില്ലാ പ്രസിഡന്റ്,
കൈത്തറി അസോ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |