SignIn
Kerala Kaumudi Online
Friday, 07 August 2026 3.55 AM IST

അഭിമന്യു കേസ്: പ്രതികൾക്കെതിരെ പുതിയ വകുപ്പ്

a

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യു കൊല്ലപ്പെട്ട കേസിൽ പ്രതികൾക്കെതിരെ ഒരു വകുപ്പ് കൂടി ചുമത്തി. ചില പ്രതികൾ സാക്ഷികളെ ദേഹോപദ്രവം ഏൽപ്പിച്ചിരുന്നതായി പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യൻ ശിക്ഷാനിയമത്തിലെ 323-ാം വകുപ്പാണ് ചുമത്തിയത്.

പ്രതികളെല്ലാം തിങ്കളാഴ്ച ഹാജരാകണമെന്നും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി കെ.കെ. ബാലകൃഷ്ണൻ നിദ്ദേശിച്ചു. വിചാരണയുടെ സമയക്രമം അന്ന് പ്രഖ്യാപിച്ചേക്കും. കേസിൽ നാലു മാസത്തിനകം വിചാരണ പൂർത്തിയാക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.
16 പ്രതികളാണ് ആദ്യഘട്ടത്തിൽ വിചാരണ നേരിടുന്നത്. ഇന്നലെ കേസ് പരിഗണിച്ചപ്പോൾ പ്രതികളാരും ഹാജരാകാത്തതിൽ കോടതി അതൃപ്തി അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA