SignIn
Kerala Kaumudi Online
Monday, 10 August 2026 3.49 AM IST

ഒളിപ്പിച്ചില്ല, കീഴടങ്ങാനാണ് വന്നത്:അഭിഭാഷക ഡെലീറ്റ

s

കണ്ണൂർ: അർജുൻ ആയങ്കി തന്റെ ഫ്ളാറ്റിൽ എത്തിയത് കീഴടങ്ങാനുള്ള ഉദ്ദേശ്യത്തോടെയാണെന്ന് അഭിഭാഷക ഡെലീറ്റ ടൈറ്റസ് വ്യക്തമാക്കി. താൻ പ്രതിയെ ഒളിപ്പിച്ചിട്ടില്ല.
ശനിയാഴ്ച വൈകിട്ടാണ് അർജുൻ താളിക്കാവിലെ തന്റെ ഫ്ളാറ്റിൽ എത്തിയത്. ഇന്നലെ രാവിലെ കീഴടങ്ങാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ പുലർച്ചെ പൊലീസ് എത്തി.
അർജുൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഉടൻ പ്രതിയെ പൊലീസിന് കൈമാറിയെന്നും ഡെലീറ്റ ടൈറ്റസ് വ്യക്തമാക്കി. നിയമ സഹായം നൽകുന്ന അഭിഭാഷക എന്ന നിലയിൽ മാത്രമാണ് പ്രതിയുമായുള്ള ബന്ധം.
അതേസമയം, അർജുൻ ആയങ്കിയെ ഒളിവിൽ കഴിയാൻ സഹായിച്ചവരിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. നിയമസഹായം നൽകാൻ അഭിഭാഷകർക്ക് ഭരണഘടനാപരമായ അവകാശമുള്ളതിനാൽ പ്രതിയാക്കാനാവില്ലെന്ന വിലയിരുത്തലിലാണ് പൊലീസ്. നിയമസഹായത്തിനപ്പുറം ഒളിവിൽ താമസിക്കാനും പൊലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെടാനും സഹായങ്ങൾ ചെയ്ത മറ്റുള്ളവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കാനാണ് തീരുമാനം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HAND CUFF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA