പാലക്കാട്: സി.പി.എം മുൻ മലപ്പുറം ജില്ലാ സെക്രട്ടറിയുടെ മകനെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടപ്പടി പരിഷത്ത് ഭവന് സമീപം നമസ്യയിൽ ഇ.എൻ.മോഹൻദാസിൻ്റെ മകൻ ധ്യാൻ മോഹനൻ (38) ആണ് പാലക്കാട് സ്വകാര്യ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ മാസം ആറാം തീയതിയാണ് പാളയപ്പേട്ടയിലുള്ള ഹോട്ടൽ ദീപകം ഇൻ -ൽ മുറിയെടുത്തത്. ഇന്നലെ രാവിലെ പ്രഭാത ഭക്ഷണം നൽകാനായി ഹോട്ടലിലെ ജോലിക്കാർ ചെന്നെങ്കിലും മുറി തുറന്നില്ല. വൈകുന്നേരമായിട്ടും മുറിതുറക്കാത്തതിൽ സംശയം തോന്നിയ ഹോട്ടൽ ജീവനക്കാർ സ്പെയർ കീ ഉപയോഗിച്ച് തുറന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. വിദേശത്ത് ഐ.ടി മേഖലയിൽ എൻജിനീയറായി ജോലി ചെയ്തു വരികയായിരുന്നു.
മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പാലക്കാട് ടൗൺ സൗത്ത് പൊലീസ് നടപടികൾ സ്വീകരിച്ചു വരുന്നു. ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംസ്കാരം തിങ്കൾ വൈകിട്ട് നാലിന്. അമ്മ: കെ ഗീത (റിട്ട. അദ്ധ്യാപിക പി.എം.എസ്.എ.എം.എച്ച്.എസ്.എസ് ചെമ്മങ്കടവ്). സഹോദരി: ഡോ. ദിവ്യ മോഹൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |