SignIn
Kerala Kaumudi Online
Sunday, 09 August 2026 10.24 PM IST

'ഇന്ത്യയ്ക്ക്  പുറത്തുള്ളവർ  ചോദിക്കുന്നത് വൈഭവ് സൂര്യവംശിക്ക് 15വയസ് തന്നെയാണോ എന്നാണ്? പക്ഷേ പ്രാധാന്യം  അതല്ല'

vaibhav-sooryavanshi
വൈഭവ് സൂര്യവംശി

സിഡ്‌നി: ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ താരം വൈഭവ് സൂര്യവംശിയെ അഭിനന്ദിച്ച് ഓസ്ട്രേലിയയുടെ മുൻ താരം ബ്രെറ്റ് ലീ. ഇത്രയും ചെറുപ്പത്തിൽ തന്നെ വൈഭവ് സൂര്യവംശി ക്രിക്കറ്റ് ലോകത്തെ കീഴടക്കിയത് പലരെയും അമ്പരപ്പിച്ചെന്നും ബ്രെറ്റ് ലീ കൂട്ടിച്ചേർത്തു. രൺവീർ അലഹബാദിയയുടെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

'വൈഭവ് സൂര്യവംശി അതിശയിപ്പിക്കുന്ന താരമാണ്. ഇന്ത്യയ്ക്ക് പുറത്തുള്ളവർ ചോദിക്കുന്നത് അവന് 15 വയസായോ എന്നാണ്. എല്ലാവരുടെയും ചർച്ചാവിഷയവും അവൻ തന്നെയാണ്. അവന്റെ പ്രായം എനിക്ക് പ്രശ്നമല്ല. ഇനി 17,18 വയസാണെങ്കിലും പ്രശ്നമില്ല. അവന് ക്രിക്കറ്റ് കളിക്കാനുള്ള കഴിവുണ്ട്. ഇന്ത്യയുടെ മികച്ച കണ്ടെത്തലാണ് അവൻ. ഇനിയും കൂടുതൽ മികച്ചതും വലുതുമായ നേട്ടങ്ങളിൽ അവൻ എത്തിച്ചേരും. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ വൈഭവ് ഐപിഎല്ലിൽ മികച്ച പ്രകടനം കാഴ്ചവച്ചു.

സൺറൈസേഴ്സിനെതിരെ 97 റൺസ് അവൻ നേടി. ഓസ്ട്രേലിയൻ ബൗളർമാരെ നേരിടാൻ അദ്ദേഹത്തിന് കഴിഞ്ഞു. സൂര്യവംശിയുടെ ബാറ്റിംഗ് ഫോമിനെക്കാൾ പ്രാധാന്യം അവന്റെ മാനസികാരോഗ്യമാണ്. അവൻ ഇപ്പോഴും ഒരു കുട്ടിയാണ്. അവനെ സ്വതന്ത്രമായി കളിക്കാൻ അനുവദിക്കുകയാണിപ്പോൾ വേണ്ടത്. അവന്റെ മേൽ അധിക സമ്മർദ്ദം അടിച്ചേൽപ്പിക്കരുത്'- ബ്രെറ്റ് ലീ പറഞ്ഞു.

English Summary

Former Australian cricketer Brett Lee praised young Indian cricketer Vaibhav Suryavanshi, calling him an exceptional talent and one of India's best discoveries. Lee said Vaibhav's age should not be the focus and stressed that his mental well-being is more important. He also urged people not to put excessive pressure on the young player and allow him to enjoy his cricket.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BRETT LEE, VAIBHAV SURYAVANSHI, INDIAN CRICKET, YOUNG CRICKETER, IPL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360