ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് ഉയർത്തുമെന്ന നിർണായക പ്രഖ്യാപനവുമായി തമിഴ്നാട് സർക്കാർ. ഇന്ന് അവരിപ്പിച്ച സി ജോസഫ് വിജയ്‌യുടെ ആദ്യ ബഡ്ജറ്റിലാണ് പ്രഖ്യാപനം. നിലവിലെ കരാറുകൾ, നീതിന്യായ നിർദേശങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി ജലനിരപ്പ് ഉയർത്തുമെന്ന് ധനമന്ത്രി എൻ മേരി വിൽസൺ വ്യക്തമാക്കി.
അണക്കെട്ടിന്റെ ജലനിരപ്പ് ഉയർത്തണമെന്ന ആവശ്യം തമിഴ്നാട് ഏറെക്കാലമായി ഉന്നയിച്ചുവരുന്നതാണ്. നിലവിൽ അനുവദിച്ചിരിക്കുന്ന പരിധിയിൽ നിന്ന് കൂടുതൽ ജലം സംഭരിക്കാനുള്ള നിയമപരമായ അവകാശം ഉറപ്പാക്കാനാണ് പുതിയ നീക്കം. ഇതിനായി ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ബഡ്ജറ്റിൽ വ്യക്തമാക്കുന്നുണ്ട്.
എന്നാൽ, തമിഴ്നാട് സർക്കാരിന്റെ പ്രഖ്യാപനം കേരളത്തിന്റെ ആശങ്കവർദ്ധിപ്പിച്ചിരിക്കുകയാണ്. അണക്കെട്ടിന്റെ സുരക്ഷ ചൂണ്ടിക്കാട്ടി ജലനിരപ്പ് ഉയർത്തുന്നതിനെ തുടക്കംമുതൽ എതിർത്തിരുന്ന കേരളത്തിന് ഇത് തിരിച്ചടിയാകും. പഴക്കമേറിയ അണക്കെട്ടായതിനാൽ പുതിയ അണക്കെട്ട് നിർമിക്കണമെന്ന നിലപാടിലാണ് സംസ്ഥാനം. എന്നാൽ അണക്കെട്ട് സുരക്ഷിതമാണെന്നും ആവശ്യമായ ബലപ്പെടുത്തൽ പൂർത്തിയാക്കിയ ശേഷമാണ് ജലനിരപ്പ് ഉയർത്താൻ ശ്രമിക്കുന്നതെന്നുമാണ് തമിഴ്നാടിന്റെ വാദം.
നേരത്തെ അണക്കെട്ടിലെ തലനിരപ്പ് 142 അടിയിലേയ്ക്ക് ഉയർത്താനുള്ള അനുമതി സുപ്രീംകോടതി തമിഴ്നാടിന് നൽകിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ കേരളം ആശങ്കയറിയച്ചതോടെ ഇത് 136 അടി എന്നതിൽ പരിമിതപ്പെടുത്തുകയായിരുന്നു. നിലവിലെ പ്രഖ്യാപനത്തോടെ അണക്കെട്ടിലെ ജനനിരപ്പ് ഉയർത്തുന്നതടക്കുമുള്ള നടപടികളിലേയ്ക്ക് ഉടൻ വിജയ് സർക്കാർ കടക്കുമെന്നാണ് സൂചന. അതേസമയം, തമിഴ്നാടിന്റെ പ്രഖ്യാപനത്തിൽ കേരളസർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Tamil Nadu announced plans to raise the Mullaperiyar dam water level in Chief Minister C. Joseph Vijay's first budget. Finance Minister N. Maria Wilson stated this move is based on existing agreements and judicial directives to ensure their legal right to store more water. Kerala expresses increased concern, citing the dam's age and safety, advocating for a new dam.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |