SignIn
Kerala Kaumudi Online
Wednesday, 05 August 2026 10.50 AM IST

ആഗസ്റ്റ് 11 സ്വാതന്ത്ര്യ ദിനമെന്ന് ബലൂചിസ്ഥാൻ

f

ഇസ്ലാമാബാദ്: ആഗസ്റ്റ് 11നെ സ്വാതന്ത്ര്യ ദിനമായി പ്രഖ്യാപിച്ച് പാകിസ്ഥാനി പ്രവിശ്യയായ ബലൂചിസ്ഥാൻ. തങ്ങൾ പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം നേടിയെന്ന അവകാശവാദത്തിന് പിന്നാലെയാണ് ബലൂച് വിമത ഗ്രൂപ്പുകളുടെയും ആക്ടിവിസ്റ്റുകളുടെയും പുതിയ പ്രഖ്യാപനം.

ലോകമെമ്പാടുമുള്ള ബലൂച് ജനത സ്വാതന്ത്ര്യ ദിനം ആഘോഷിക്കണമെന്ന് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബി.എൽ.എ)​ അടക്കം വിമതർ ആഹ്വാനം ചെയ്തു. 1947 ആഗസ്റ്റ് 11ന് ബലൂചിസ്ഥാൻ ഉൾപ്പെടുന്ന കലാത്ത് നാട്ടുരാജ്യം ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് മോചനം നേടിയതിന്റെ ഓർമ്മയ്ക്കായാണ് ഈ ദിനം സ്വാതന്ത്ര്യ ദിനമായി തിരഞ്ഞെടുത്തത്.

ബലൂചിസ്ഥാൻ പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം നേടിയെന്നും പ്രവിശ്യയുടെ 85 ശതമാനം നിയന്ത്രണം തങ്ങൾക്കാണെന്നും വിമതർ കഴിഞ്ഞ മാസം അവകാശപ്പെട്ടിരുന്നു. അവകാശവാദങ്ങൾ നിലവിൽ സോഷ്യൽ മീഡിയാ പ്രചാരണങ്ങൾ മാത്രമാണെന്ന് പാകിസ്ഥാൻ പറയുന്നു. ബലൂചിസ്ഥാനിൽ പാക് സുരക്ഷാ സേനയും വിമതരും തമ്മിലെ ഏറ്റുമുട്ടൽ പതിവാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360