SignIn
Kerala Kaumudi Online
Wednesday, 05 August 2026 10.49 AM IST

കടുത്ത ചൂട്: ജാപ്പനീസ് മൃഗശാലയിൽ സിംഹങ്ങൾ ചത്തു

f

ടോക്കിയോ: ജപ്പാനിൽ കടുത്ത വേനൽച്ചൂട് തുടരുന്നത് മൃഗങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. ടോക്കിയോയിലെ താമ സുവോളജിക്കൽ പാർക്കിൽ ഒരാഴ്ചയ്ക്കിടെ ചത്തത് മൂന്ന് പെൺസിംഹങ്ങളാണ്. നിർജ്ജലീകരണവും അവയവങ്ങളുടെ പ്രവർത്തനം തകരാറിലായതുമാണ് മരണ കാരണമെന്ന് അധികൃതർ പറയുന്നു. മൃഗശാലയിലെ മറ്റ് മൂന്ന് സിംഹങ്ങളും അവശരാണ്. ഇതോടെ സിംഹങ്ങളുടെ പ്രദർശനവും സഫാരി ബസ് സർവീസും താത്കാലികമായി നിറുത്തിവച്ചു. നിലവിൽ കടുത്ത ചൂടാണ് ജാപ്പനീസ് നഗരങ്ങൾ അഭിമുഖീകരിക്കുന്നത്. ചില നഗരങ്ങളിൽ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയർന്നു. 43,000ലധികം ആളുകളെ സൂര്യാഘാതം മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360