
ന്യൂഡൽഹി: വിവിധ രാജ്യങ്ങളിൽ ഒളിച്ചുകഴിഞ്ഞ 274 കുറ്റവാളികളെ തിരിച്ചെത്തിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 2019-26 വർഷത്തെ കണക്കാണിത്. ഈ വർഷം ജൂലായ് വരെ 45 പേരെയെത്തിച്ചു. 36 രാജ്യങ്ങളിൽ നിന്നായി തിരിച്ചെത്തിച്ചവരിൽ ഭീകരർ, ഗുണ്ടാസംഘങ്ങൾ, സാമ്പത്തിക, മയക്കുമരുന്ന് കുറ്റവാളികൾ, കൊലപാതകം, മാനഭംഗം, ലൈംഗിക-പോക്‌സോ പ്രതികൾ തുടങ്ങിയവർ ഉൾപ്പെടുന്നു. സാമ്പത്തിക കുറ്റവാളികൾ ഉൾപ്പെട്ട കേസുകളിൽ 18,762 കോടി രൂപയുടെ സ്വത്തുക്കൾ തിരിച്ചു പിടിച്ചു. മൂന്ന് വർഷത്തിനിടെ, 501 പ്രതികൾക്കെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി ഷായുടെ മാർഗനിർദ്ദേശപ്രകാരം, സംയോജിത, ഇന്റലിജൻസ് അധിഷ്ഠിത, സാങ്കേതികവിദ്യാധിഷ്ഠിത സംവിധാനം വികസിപ്പിച്ചാണ് പ്രതികളെയെത്തിച്ചത്. മുൻപ് ഒളിച്ചോടിയവരെ സംബന്ധിച്ച രേഖകൾ കൃത്യമല്ലാത്തതിനാൽ വിദേശ കോടതികളിൽ ഇന്ത്യയുടെ കൈമാറൽ അഭ്യർത്ഥനകൾ നിരസിച്ചിരുന്നു. ആഭ്യന്തര മന്ത്രാലയവും മറ്റ് വകുപ്പുകളും തമ്മിലുള്ള ഏകോപനമില്ലായ്‌മയും തടസമായി. ഇവ പരിഹരിക്കാനാണ് പുതിയ സംവിധാനം വികസിപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |