
റിയാദ്: സൗദി അറേബ്യയിലെ റിയാദിൽ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ യെമനിലെ ഹൂതി വിമതരുടെ വ്യോമാക്രമണശ്രമം. വിമാനത്താവളം സുരക്ഷിതമാണ്. എന്നാൽ സമീപത്തെ അരാംകോ ഇന്ധന ടാങ്കിന് തീപിടിച്ചു. ഡ്രോൺ ആണോ ബാലിസ്റ്റിക് മിസൈലാണോ ആക്രമണത്തിന് ഉപയോഗിച്ചതെന്ന് വ്യക്തമല്ല. വിമാനത്താവളത്തിലെ സർവീസുകൾ താത്കാലികമായി തടസ്സപ്പെട്ടു. ഇന്നലെ പുലർച്ചെയും ഹൂതികൾ റിയാദിനെ ലക്ഷ്യമിട്ടെങ്കിലും സൈന്യം തകർത്തിരുന്നു. അതേ സമയം, യെമനിലെ ഹൂതി നിയന്ത്രണ പ്രദേശങ്ങളിൽ സൗദി യുദ്ധവിമാനങ്ങൾ 26 ബോംബാക്രമണങ്ങൾ നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |