SignIn
Kerala Kaumudi Online
Sunday, 20 September 2026 1.33 PM IST

വേട്ടക്കാരനെ ആനക്കൂട്ടം കൊന്നു

d

ജോഹന്നസ്ബർഗ്: അനധികൃത വേട്ടയാടലിന് സംരക്ഷിത മേഖലയിലേക്ക് കടന്നുകയറിയ വേട്ടക്കാരനെ ആനക്കൂട്ടം ചവിട്ടിക്കൊന്നു. ദക്ഷിണാഫ്രിക്കയിലെ ക്രൂഗർ നാഷണൽ പാർക്കിലാണ് ദാരുണ സംഭവം. സഹായിക്കൊപ്പമാണ് വേട്ടക്കാരൻ പാർക്കിലേക്ക് പ്രവേശിച്ചത്. മുന്നിൽ അപ്രതീക്ഷിതമായി കാട്ടാനക്കൂട്ടത്തെ കണ്ടതോടെ പരിഭ്രാന്തരായ ഇരുവരും വെവ്വേറെ ദിശകളിലേക്ക് ഓടുകയും പരസ്പരം ഒ​റ്റപ്പെടുകയുമായിരുന്നു. ഇതോടെ ഇവർക്ക് പരസ്പരമുള്ള സമ്പർക്കം നഷ്ടപ്പെട്ടു.

സഹായി പിന്നീട് വീട്ടിൽ തിരിച്ചെത്തി. ഇയാളാണ് വേട്ടക്കാരനെ കാണാനില്ലെന്ന വിവരം അധികൃതരെ അറിയിച്ചത്. പാർക്കിനുള്ളിൽ നിന്ന് വേട്ടക്കാരന്റെ നിലവിളി ശബ്ദം കേട്ടിരുന്നെന്നും മൊഴിനൽകി. നിയമവിരുദ്ധമായി പ്രവേശിച്ചതിന് പൊലീസ് ഇയാളെ കസ്​റ്റഡിയിലെടുത്തു.

ഇതിനിടെ, വേട്ടക്കാരന്റെ കാൽപ്പാടുകൾ പിന്തുടർന്ന് പാർക്കിൽ ഏകദേശം ആറ് കിലോമീ​റ്ററോളം സഞ്ചരിച്ച റേഞ്ചർമാർ അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തി. ആഫ്രിക്കയിലെ ഏ​റ്റവും വലിയ ഗെയിം റിസർവുകളിലൊന്നായ ക്രൂഗർ നാഷണൽ പാർക്ക്, കാട്ടുപോത്ത്, ആന, കാണ്ടാമൃഗം, പുള്ളിപ്പുലി, സിംഹം തുടങ്ങിയവയുടെ പ്രധാന വാസസ്ഥലമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360