SignIn
Kerala Kaumudi Online
Sunday, 20 September 2026 11.46 AM IST

കർണാടക സന്ദർശനത്തിനിടെ അമിത് ഷായ്‌ക്ക് ഭക്ഷ്യവിഷബാധ; രണ്ട് പരിപാടികളിൽ പങ്കെടുത്തില്ല

READ ENGLISH VERSION
amit-shah
അമിത് ഷാ

ന്യൂഡൽഹി: കർണാടക സന്ദർശനത്തിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് ഭക്ഷ്യവിഷബാധയേറ്റെന്ന് റിപ്പോർട്ട്. വേണ്ട പരിശോധനകൾ നടത്തിയിട്ടുണ്ടെന്നും നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്‌തികരമാണെന്നും മുതിർന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ പ്രഹ്ളാദ് ജോഷി അറിയിച്ചു.

ഛർദിയും തളർച്ചയും അനുഭവപ്പെട്ടതിനെതുടർന്ന് കർണാടകയിൽ നിശ്ചയിച്ചിരുന്ന രണ്ട് പരിപാടികളിൽ അമിത്‌ഷായ്‌ക്ക് പങ്കെടുക്കാനായില്ല. ഹുബ്ബള്ളിയിലും ബെലഗാവിയിലും നിശ്ചയിച്ചിരുന്ന പരിപാടികളാണ് റദ്ദാക്കിയത്. തുടർന്ന് ഡോക്‌ടർമാരുടെ നിർദേശപ്രകാരം അദ്ദേഹം ഡൽഹിയിലേക്ക് മടങ്ങി.

English Summary

Amit Shah cancelled his Karnataka events after suffering from food poisoning, Pralhad Joshi said. He stayed at his hotel on doctors’ advice and was later reported to be in stable condition.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AMITSHA, FOOD POISONING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360