
പത്തനംതിട്ട : പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്‌കോൾ കേരള മുഖാന്തിരം തിരഞ്ഞെടുക്കപ്പെട്ട സർക്കാർ / എയ്ഡഡ് ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളുകളിൽ സംഘടിപ്പിക്കുന്ന ഡി.സി.എ കോഴ്‌സ് 12-ാം ബാച്ചിന്റെ പ്രവേശന തീയതി നീട്ടി. പിഴയില്ലാതെ ഇന്ന് വരെയും 60 രൂപ പിഴയോടുകൂടി ഒക്ടോബർ അഞ്ചുവരെയും അടയ്ക്കാം. ഒമ്പത്, 10, 11 ബാച്ചുകളിൽ പ്രവേശനം നേടിയിട്ടുള്ള പരീക്ഷ ഫീസ് ഒടുക്കിയിട്ടില്ലാത്തതും പഠനം പൂർത്തിയാക്കാത്തതുമായ വിദ്യാർത്ഥികൾക്കും 12ാം ബാച്ചിൽ പുനഃപ്രവേശനം നേടാം. പുനഃപ്രവേശന ഫീസ് 500 രൂപ. www.scolekerala.org ൽ രജിസ്റ്റർ ചെയ്യാം. ഫോൺ: 0471 2342950, 2342271.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |