കുണ്ടറ: 'ഭൂമിക്കൊരു കുട' പ്രകൃതി സംരക്ഷണ പദ്ധതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് 14 ചിത്രകലാകാരന്മാരെ ഉൾക്കൊള്ളിച്ച് കുണ്ടറ മിഡ്ടൗൺ റോട്ടറി ക്ലബ്ബും കുണ്ടറ സ്പെക്ട്രം ഗ്യാലറിയും സംയുക്തമായി ഇന്ന് പെൻ ആൻഡ് ഇങ്ക് ആർട്ട് ക്യാമ്പ് നടത്തും.
കാവനാട് ഋഷികേശ് ആർട്ട് ഗ്യാലറിയിൽ രാവിലെ 8 മുതൽ വൈകിട്ട് 3 വരെയാണ് ക്യാമ്പ്. കൊല്ലം ബെൻസിഗർ ആശുപത്രി ഡയറക്ടർ ഫാ.ബിനു തോമസ് തുപ്പാശേരി ക്യാമ്പ് ഉദ്ഘാടനം ചെയ്യും. റോട്ടറി ക്ലബ് പ്രസിഡന്റ് ആർ.കൃഷ്ണനുണ്ണി അദ്ധ്യക്ഷനാകും.
റോട്ടറി മുൻ പ്രസിഡന്റ് ആർട്ടിസ്റ്റ് ബൈജു പുനുക്കൊന്നൂർ, ജോർജ് സേവ്യർ വലിയവീടൻ, റോട്ടറി ക്ലബംഗം എസ്.എസ്.ശിവപ്രസാദ് തുടങ്ങിയവർ സംസാരിക്കും.
ബി.കെ.തേജ്വസിനി ക്യാമ്പ് ഡയറക്ട്ടറായിരിക്കും. ജയപ്രകാശ് പഴയിടം, വിനു മാധവ, ആന്റലോസ്, ജയഘോഷ് പള്ളിമൺ, രശ്മി മോൾ, ദേവി ഗോപിനാഥ്, ആനന്ദ കുമാർ, ശരത്ത് മുളങ്കടകം, ബി.പ്രജു, ഡി.ദോസ്തി, എസ്.കുസുമ, പ്രദീപ് പേയാടാൻ, ഗുരുപ്രസാദ് അയ്യപ്പൻ, ബൈജു പുനുക്കൊന്നൂർ എന്നിവർ പങ്കെടുത്ത് ചിത്രം വരയ്ക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |