SignIn
Kerala Kaumudi Online
Monday, 21 September 2026 2.18 AM IST

'കെന്റ്‌കോൺ 26' സമാപിച്ചു

ent
സംസ്ഥാനത്തെ ഇ.എൻ.ടി വിദഗ്ദ്ധരുടെ സംസ്ഥാന സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനം എ.ഒ.ഐ സംസ്ഥാന പ്രസിഡന്റ് ഡോ. പി.കെ പ്രിയദർശൻ ഉദ്ഘാടനം ചെയ്യുന്നു.

കണ്ണൂർ: സംസ്ഥാനത്തെ ഇ.എൻ.ടി വിദഗ്ദ്ധരുടെ 24ാം സംസ്ഥാന സമ്മേളനം 'കെന്റ്‌കോൺ 26' നായനാർ അക്കാഡമിയിൽ സമാപിച്ചു. സമാപന പൊതുസമ്മേളനം അസോസിയേഷൻ ഓഫ് ഓട്ടോലാറിങ്കോളജിസ്റ്റ്സ് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് ഡോ. പി.കെ പ്രിയദർശൻ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി സെക്രട്ടറി ഡോ. അരുൺ ദിവാകർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഡോ. വി. രാമകൃഷ്ണൻ, സംസ്ഥാന ട്രഷറർ ഡോ. വിമൽ നമ്പ്യാർ, എ.ഒ.ഐ കണ്ണൂർ ചാപ്റ്റർ പ്രസിഡന്റ് ഡോ. ലതാ മേരി ജോസ്, സെക്രട്ടറി ഡോ. അനൂപ് അബ്ദുൽ റഷീദ് എന്നിവർ പ്രസംഗിച്ചു. മൂന്നു ദിവസങ്ങളിലായി നടന്ന സമ്മേളനത്തിൽ വിദഗ്ദ്ധർ 50 പ്രബന്ധങ്ങൾ അവതരിപ്പിച്ചു. സമ്മേളനത്തിന്റെ ഭാഗമായി ഇന്നലെ പിജി വിദ്യാർഥികൾ പോസ്റ്ററുകളും പ്രബന്ധങ്ങളും അവതരിപ്പിച്ചു. മികച്ച പോസ്റ്ററിനും പ്രബന്ധത്തിനും അവാർഡുകൾ നൽകി. വിവിധ കലാപരിപാടികളും നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, DOCTOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL