SignIn
Kerala Kaumudi Online
Monday, 21 September 2026 2.18 AM IST

അദ്ധ്യാപക കൂട്ടായ്മ വാർഷിക സംഗമം

teacher
അദ്ധ്യാപക കൂട്ടായ്മ വാർഷിക സംഗമം അഡ്വ. ടി. അശോക് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

മാഹി: ഗവൺമെന്റ് സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ മാഹി ഉപജില്ലാ വാർഷിക ജനറൽ ബോഡി യോഗവും വിരമിച്ച അദ്ധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനവും അഡ്വക്കറ്റ് ടി. അശോക് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജി.എസ്.ടി.എ പ്രസിഡന്റ് പി. യതീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സാജിത ഭാസ്‌കർ വാർഷിക റിപ്പോർട്ടും ട്രഷറർ എം. വിദ്യ വരവുചെലവ് കണക്കും അവതരിപ്പിച്ചു. മാഹി പി.എം.ശ്രീ ഉസ്മാൻ ഗവ. സ്‌കൂൾ പ്രധാനാദ്ധ്യാപകൻ മുരളീധരൻ, മുൻ ട്രഷറർ പി.കെ സതീഷ് കുമാർ എന്നിവർ സംസാരിച്ചു. റിപ്പോർട്ടിന്മേലുള്ള ചർച്ചയും പ്രമേയ അവതരണവും എക്സിക്യൂട്ടീവ് അംഗം സനൽകുമാർ നിർവഹിച്ചു. പുതിയ ഭാരവാഹികളെ മുൻ പ്രസിഡന്റ് ശശികുമാർ പ്രഖ്യാപിച്ചു. ഈ വർഷം വിരമിച്ച അദ്ധ്യാപകരെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. സി.വി നിഷിത കുമാരി നന്ദി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, TEACHERS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL