SignIn
Kerala Kaumudi Online
Sunday, 20 September 2026 12.33 PM IST

കട്ടിലിനടിയിൽ കഞ്ചാവ് സൂക്ഷിച്ച യുവാവ് പിടിയിൽ 

raju-p-kuryan
റെജു.പി.കുര്യൻ

മല്ലപ്പള്ളി: വീട്ടി​ലെ കട്ടിലിനടിയിൽ അരക്കി​ലോ കഞ്ചാവ് ഒളി​പ്പിച്ച യുവാവിനെ കീഴ് വായ്പൂർ പൊലീസ് അറസ്റ്റുചെയ്തു. കല്ലുപ്പാറ തുരുത്തിക്കാട് പോഴിമണ്ണിൽ റെജു പി.കുര്യൻ (33) ആണ് പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. വിൽപ്പനയ്ക്കായി ഒന്നര കിലോ കഞ്ചാവ് ബൈക്കിൽ കടത്തുന്നതിനിടെ ഇയാൾ മുൻപും പിടിയിലായിട്ടുണ്ട്.

കീഴ് വായ്പൂർ സർക്കിൾ ഇൻസ്‌പെക്ടർ സുരേഷ് കുമാർ.ജി, എസ്.എച്ച്.ഒ അനിഷ്.ഒ, എ.എസ്.ഐ മുജീബ് ഖാൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ സന്തോഷ്, സിവിൽ പൊലീസ് ഓഫീസർമാരായ അരുൺദേവ്, സന്തോഷ്, വിഷ്ണു, സന്ദീപ്, ഹരികൃഷ്ണൻ, അനുപമ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലുകൾക്കുശേഷം ഇയാളെ തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PATHANAMTHITTA, ARREST, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY