
മല്ലപ്പള്ളി : വിശ്വകർമ്മസഭയുടെ ആഭിമുഖ്യത്തിൽ പുറമറ്റം കല്ലുപാലത്ത് നടന്ന വിശ്വകർമ്മ ദിനസമ്മേളനം പുറമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെനി സനിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.ജി.സുരേന്ദ്രൻ അദ്ധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി വിജയൻ താഴത്തുവീട് മുഖ്യപ്രഭാഷണം നടത്തി. കോയിപ്രം പഞ്ചായത്ത് അംഗം ഷിജു പി.കുരുവിള, പുറമറ്റം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സജി ചാക്കോ, സജു മാത്യു.എസ്, വി.വി.എസ് അംഗങ്ങളായ പി.എൻ.വത്സമ്മ ആനന്ദ്, സുജാത സതീഷ്, ഐശ്വര്യ അനിൽ എന്നിവർ പ്രസംഗിച്ചു. പുറമറ്റത്ത് നിന്ന് കല്ലുപാലത്തെ സമ്മേളന നഗരിയിലേക്ക് ഘോഷയാത്രയും തുടർന്ന് വിവിധങ്ങളായ കലാപരിപാടികളും നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |