കൊല്ലം: പത്തനംതിട്ട ജില്ലയിലെ പ്രളയബാധിതർക്കായി എസ്.എഫ്.ഐ കൊല്ലം ജില്ലാ കമ്മിറ്റി സമാഹരിച്ച അവശ്യ സാധനങ്ങൾ തിരുവല്ലയിലെ പ്രളയബാധിത മേഖലയിൽ കൈമാറി. തുടർന്ന് പഠനോപകരണങ്ങൾ വിതരണം ചെയ്യുമെന്നും ജില്ലാ കമ്മിറ്റി അറിയിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആർ.ഗോപീകൃഷ്ണൻ, ജില്ലാ സെക്രട്ടറി എസ്.വിഷ്ണു, ജില്ലാ വൈസ് പ്രസിഡന്റ് അജ്മൽ, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ ജിജോ, ജിഷ്ണു, ജില്ലാ കമ്മിറ്റി അംഗങ്ങളായ ശിവ, നിരഞ്ജൻ, അരുൺ, ആദികേശ്, ആദിത്യൻ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |