SignIn
Kerala Kaumudi Online
Monday, 10 August 2026 3.50 AM IST

കലം പൊങ്കൽ സമരം

ശക്തികുളങ്ങര: ഗുരുമന്ദിരം ജംഗ്ഷനിൽ അടിപ്പാത അനുവദിക്കണമെന്നും നാട്ടുകാരുടെ സഞ്ചാര സ്വാതന്ത്ര്യം സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ബഹുജന സമരസമിതി വനിതാ കൂട്ടായ്മയുടെ നേതൃത്വത്തിൽ കലംപൊങ്കൽ സമരം നടത്തി. ഇന്നലെ വൈകിട്ട് ഗുരുമന്ദിരം ജംഗ്ഷനിലെ സമരപ്പന്തലിലായിരുന്നു പ്രതിഷേധം. സമരസമിതി രക്ഷാധികാരിയും കൗൺസിലറുമായ ദീപു ഗംഗാധരൻ ദീപം തെളിച്ചു. വനിതാ കൂട്ടായ്മ നേതാക്കളായ വത്സല, വിജയമ്മ, ലത പ്രദീപ് എന്നിവർ കലംപൊങ്കൽ സമരത്തിന് നേതൃത്വം നൽകി. സമരസമിതി പ്രസിഡന്റ് കൊല്ലം ശേഖർ, സെക്രട്ടറി എൽ.ധനപാലൻ, കെ.രാമചന്ദ്രൻ, പ്രദീപ് തുളസീധരൻ, വേണുരാജൻ, ആർ.അനി, മനോജ് പാഞ്ചിക്കാട്, കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL