SignIn
Kerala Kaumudi Online
Monday, 10 August 2026 3.50 AM IST

ഹോമിയോ മെഡി. ക്യാമ്പും ബോധവത്കരണവും

homeo
ഹോമിയോ മെഡിക്കൽ ക്യാമ്പ് മുണ്ടേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ സനേഷ് ഉദ്ഘാടനം ചെയ്യുന്നു

ഏച്ചൂർ: ഗാന്ധിസ്മാരക ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ആയുർ പ്രൈമറി ഹെൽത്ത് സെന്റർ ഹോമിയോ മുണ്ടേരിയുടെ സഹകരണത്തോടെ മഴക്കാല രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഹോമിയോ മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും മരുന്ന് വിതരണവും സംഘടിപ്പിച്ചു. മുണ്ടേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ
സനേഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം കെ. ഷമ്മി അദ്ധ്യക്ഷത വഹിച്ചു. മുണ്ടേരി പഞ്ചായത്ത് പ്രസിഡന്റ് സി.കെ റസീന മുഖ്യാതിഥിയായി. മുണ്ടേരി ആയുഷ് പി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. ഡി. വിനി ബോധവത്കരണ ക്ലാസ് നയിച്ചു. മെഡിക്കൽ ഓഫീസർ ഡോ. മുംതാസ് ഉസ്മാൻ, മുണ്ടേരി ലൈബ്രറി കൗൺസിൽ നേതൃസമിതി വൈസ് ചെയർമാൻ കെ. രാജീവൻ, ലക്ഷ്മണൻ തുണ്ടിക്കോത്ത്, ഗ്രാമപഞ്ചായത്തംഗം എം. ഫൽഗുനൻ, കെ. ഗംഗാധരൻ, ചന്ദ്രൻ കാണിച്ചേരി സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, MEDICAL CAMP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL