
കൊച്ചി: ജില്ലാ ഒളിമ്പിക് അസോസിയേഷന് 43 വർഷത്തിനുശേഷം ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഒളിമ്പിക് ഭവൻ എന്ന പേരിൽ സ്വന്തം ഓഫീസ്. കേരള ഒളിമ്പിക് അസോ. പ്രസിഡന്റ് വി. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡെന്നി തോമസ് അദ്ധ്യക്ഷനായി. വിദ്യാഭ്യാസ- സ്‌പോർട്‌സ്‌കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജിസ്മി ജെറാൾഡ്, അഡ്വ. എസ്.എ.എസ്.നവാസ്, പി. മോഹൻദാസ്, ബിനോയ് ജോസഫ്, പി. അനിൽകുമാർ, പി.എം. അബൂബക്കർ, അഡ്വ.ഇ. എം. സുനിൽകുമാർ, ബിന്ദു മനോഹരൻ, എ.പി. ഉദയൻ, ശിവശങ്കർ രഘു, സജീവ് എസ്.നായർ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |