SignIn
Kerala Kaumudi Online
Monday, 21 September 2026 2.19 AM IST

ഡിവൈ.എസ്.പി സുനിൽ കാക്കിക്കുള്ളിലെ കവിഹൃദയം

sun

ആലപ്പുഴ : നിയമപാലനത്തിന്റെ തിരക്കിനിടയിലും കവിതാരചനയും പാട്ടെഴുത്തുമായി സജീവമാണ് ആലപ്പുഴ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി അടൂർ ഭാവയാമിയിൽ ജി.സുനിൽകുമാർ. കുട്ടിക്കാലം മുതൽ കവിതകളോടും കവിയരങ്ങുകളോടും ആഭിമുഖ്യം പുലർത്തിയിരുന്നെങ്കിലും സർവീസിൽ പ്രവേശിച്ചതോടെ ഗാനരചനയ്ക്ക് താത്കാലിക വിരാമിടേണ്ടിവന്നു. എന്നാൽ 2016ൽ ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനിൽ ജോലിചെയ്യവേ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾക്ക് വേണ്ടി ഒരു ഗാനം വേണമെന്ന ഒരു അദ്ധ്യാപികയുടെ അഭ്യർത്ഥനയാണ് തിരിച്ചുവരവിന് വഴിയൊരുക്കിയത്.

സുനിൽ.ജി.ചെറുകടവ് എന്ന പേരിൽ ഇതിനകം 250 ഓളം ഗാനങ്ങളൾ രചിച്ചു. ഭക്തിഗാനങ്ങളും ആൽബങ്ങളുമാണ് ഏറിയപങ്കും. അപ്പാനി ശരത് നായകനായ 'മിഷൻ സി"യിൽ വിജയ് യേശുദാസും, 'ദി സ്പോയിൽസി"ൽ ഡി.ജി.പി എസ്.ശ്രീജിത്തും സുനിലിന്റെ വരികൾക്ക് ശബ്ദമായി. ഡോ.ബെന്നറ്റ്, കന്നട മൊഴിമാറ്റചിത്രമായ ചാമ്പ്യൻ തുടങ്ങിയ ചിത്രങ്ങളിൽ ഉൾപ്പടെ അഞ്ച് സിനിമാഗാനങ്ങൾ എഴുതി. ഇടം, ഏയ്ഡൻ, പാതിരാക്കള്ളൻ തുടങ്ങിയ ചിത്രങ്ങളുടെ പണിപ്പുരയിലാണ്. മിഷൻ സി, മാസ്റ്റേഴ്സ്, ഹീറോ, പ്രഭുവിന്റെ മക്കൾ എന്നിവയിലൂടെ അഭിനയരംഗത്തുമെത്തി.

കൂടാതെ കൃഷിയും ഏറെ പ്രിയപ്പെട്ടതാണ്. സർവീസിന്റെ ഭാഗമായി ജോലി ചെയ്യുന്ന സ്ഥലങ്ങളിലെല്ലാം പച്ചക്കറി കൃഷി നടത്തി സ്വയം പാചകം ചെയ്തു കഴിക്കുന്നതാണ് രീതി. ബാങ്ക് ഉദ്യോഗസ്ഥയായ ജാസ്മിനാണ് ഭാര്യ. മക്കൾ: നിയ, ദിയ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL