ഹരിപ്പാട്: കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റിനെ പ്രസംഗത്തിലെ പരാമർശനത്തിന്റെ പേരിൽ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിനെതിരെ സമിതി ഹരിപ്പാട് നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. ആലപ്പുഴയുടെ ഉൾപ്രദേശത്ത് കച്ചവടം ചെയ്ത വഴിയോര കച്ചവടക്കാരെ അവിടെ നിന്ന് ഒഴിപ്പിച്ച് ടൗണിലെ തിരക്കുള്ള പ്രദേശങ്ങളിൽ പുനരധിവസിപ്പിക്കാൻ നീക്കം നടത്തുന്ന നഗരസഭാ അദ്ധ്യക്ഷയുടെ നടപടി അപലപനീയമാണ്. പരാതി ചെവികൊള്ളാത്ത നടപടിയിലും യോഗം പ്രതിഷേധിച്ചു. പ്രസിഡന്റ് വി.സി.ഉദയകുമാർയോഗം ഉദ്ഘാടനം ചെയ്തു. ഐ.ഹലിൽ, പി.സി ഗോപാലകൃഷ്ണൻ, ഷിബു രാജ്, ജയസിംഹൻ, മോഹനൻ,സലിം,കൃഷ്ണകുമാർ,അബ്ദുള്ള അണ്ടോളിൽ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |