
ആലപ്പുഴ : പൂന്തോപ്പ് വാർഡ് വയോജന സ്നേഹ സംഗമം പൂന്തോപ്പ് എസ്.എൻ.ജി.എസ് പ്രാർത്ഥനാ സമിതി ഹാളിൽ സീനിയർ സിറ്റിസൺ ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ ആശ്രമം യൂണിറ്റ് സെക്രട്ടറി കെ.ബി.സാധുജൻ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ എം.ശോഭ അദ്ധ്യക്ഷയായി. ടി.ഒ.ദേവദാസ്, വി.എസ്.രാമചന്ദ്രൻ, കെ.ടി.ജലേന്ദ്രൻ, ശ്രീഹരി, അജി എന്നിവർ പ്രസംഗിച്ചു. പി. ജയാനന്ദൻ സ്നേഹസംഗമ സന്ദേശം നൽകി. തുടർന്ന് വയോജനങ്ങൾ അവതരിപ്പിച്ച വിവിധ മത്സരങ്ങളും കലാപരിപാടികളും നടന്നു. സ്നേഹസംഗമത്തിൽ പങ്കെടുത്ത മുഴുവൻ വായോജനങ്ങൾക്കും വാർഡ് കൗൺസിലർ ഉപഹാരങ്ങളും, മത്സര വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |