കാട്ടാക്കട: വൻ പ്രഖ്യാപനങ്ങളോടെ ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് തുടങ്ങിയ ഔഷധത്തോട്ടം കാടുമൂടി. നിർദ്ദിഷ്ട അഗസ്ത്യവനം ബയോളജിക്കൽ പാർക്ക് പദ്ധതിയുടെ ഭാഗമായാണ് 1996ൽ നെയ്യാർ വന്യജീവി സങ്കേതത്തിൽപ്പെടുന്ന കാപ്പുകാട്ടിൽ ഔഷധത്തോട്ടം പദ്ധതി തുടങ്ങിയത്. അപൂർവവും വംശനാശം നേരിടുന്നതുമായ സസ്യങ്ങളെ സംരക്ഷിക്കാനും നട്ടുവളർത്താനും അത് പുറംനാട്ടിൽ വിൽക്കാനും പഠനഗവേഷങ്ങൾക്കുമായാണ് പദ്ധതി തയ്യാറാക്കിയത്.
അഗസ്ത്യമലയിലെ അപൂർവസസ്യങ്ങൾ ശേഖരിക്കുകയും ആദിവാസികളുടെ സഹായത്തോടെ അത് നട്ടുവളർത്താനുമായിരുന്നു പദ്ധതി. നിരവധി സസ്യങ്ങളാണ് ഇവിടെ നട്ടത്. ഏതാണ്ട് 5 ഹെക്ടറോളം സ്ഥലം വേർതിരിക്കുകയും അവിടെ കമ്പിവേലി കെട്ടി സുരക്ഷിതമാക്കുകയും ചെയ്തിരുന്നു.
കാണിക്കാരെ നിയോഗിച്ച് കാട്ടിൽ നിന്നും ഔഷധങ്ങൾ കണ്ടെത്തി നാട്ടുകാരെ കൂടി ഉൾപ്പെടുത്തി തോട്ടം വിപുലമാക്കി. പദ്ധതിക്കായി തുടക്കത്തിൽ 25ലക്ഷത്തോളം രൂപ ചെലവഴിച്ചിരുന്നു. നിരവധി തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്ത പദ്ധതിക്ക് ഒടുവിൽ അകാലചരമമായി. പദ്ധതി അന്യം നിന്നു.
1996നവംബർ 21ന് അന്നത്തെ വനം മന്ത്രിയായിരുന്ന കടവൂർ ശിവദാസനാണ് ഔഷധത്തോട്ടം ഉദ്ഘാടനം ചെയ്തത്. വനം വകുപ്പ് ആയുർവേദ ഔഷധ നിർമ്മാതക്കളെ സമീപിച്ച് പച്ചിലമരുന്നുകളുടെ കച്ചവടവും ഉറപ്പിച്ചു. പഠിക്കാനും ഗവേഷണം നടത്താനും നിരവധി പേരാണ് ഇവിടെയെത്തിയത്. എന്നാൽ 3 വർഷം കഴിഞ്ഞതോടെ വനം വകുപ്പ് തളർന്നു, ഫണ്ട് അനുവദിക്കാതെയായി. സസ്യങ്ങളെ പരിപാലിക്കുന്നത് നിറുത്തി. അതോടെ പദ്ധതി തകർന്നു.
ബയോളജിക്കൽ പാർക്ക് പദ്ധതി നശിച്ചതും ഔഷധഭൂമിക്ക് വിനയി. ഏതാണ്ട് അരക്കോടിയിലേറെ തുക വിനിയോഗിച്ച പദ്ധതിയാണ് നെയ്യാറിന്റെ തീരത്ത് അന്ത്യശ്വാസം വലിക്കുന്നത്.
The medicinal garden launched in 1996 at Kappukadu, within the Neyyar Wildlife Sanctuary, has become overgrown and neglected.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |