SignIn
Kerala Kaumudi Online
Thursday, 24 September 2026 1.20 AM IST

ഏകതാ വിസ്‌മയത്തിൽ മെഗാ സ്‌പർശം

mamootty1

കേവഡിയ (ഗുജറാത്ത്): നർമ്മദാ തീരത്ത് വാനോളം പൊക്കത്തിൽ ഉരുക്കുമനുഷ്യൻ. ദേശീയ പുരസ്കാരം ഏറ്റുവാങ്ങിയപ്പോഴുണ്ടായിരുന്ന അതേ പുഞ്ചിരിയോടെ മെഗാസ്റ്റാർ മമ്മൂട്ടി പട്ടേൽ പ്രതിമയ്ക്കരികിൽ. സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആളുകൾ.

ഇന്നലെയാണ് മമ്മൂട്ടിയും ഭാര്യ സുൽഫത്തും അടുത്ത സുഹൃത്തുക്കളും ലോകത്തിലെ ഏറ്റവും ഉയരംകൂടിയ പ്രതിമയായ സർദാർ വല്ലഭായ് പട്ടേൽ പ്രതിമ (ഏകതാ പ്രതിമ,​ സ്റ്റാച്യു ഒഫ് യൂണിറ്റി) കാണാനെത്തിയത്. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം സ്വീകരിക്കാൻ എത്തിയതാണ് മമ്മൂട്ടി. പ്രതിമയ്ക്ക് അഭിമുഖമായി,​ പ്രത്യേക വേദിയിൽവച്ചാണ് ഇത്തവണ പുരസ്‌കാരങ്ങൾ വിതരണം ചെയ്തത്. പ്രതിമക്കരികിൽ നിന്ന് മമ്മൂട്ടി സുൽഫത്തിനും സുഹൃത്തുക്കൾക്കും ഒപ്പം ചിത്രങ്ങളെടുത്തു. നിർമ്മാതാക്കളായ ആന്റോ ജോസഫ്, ജോർജ് എന്നിവരും ഒപ്പമുണ്ടായിരുന്നു. ഗുജറാത്തിലെത്തിയ മമ്മൂട്ടിയെ സ്വീകരിക്കുന്ന വീഡിയോ സ്റ്റാച്യു ഒഫ് യൂണിറ്റിയുടെ ഔദ്യോഗിക എക്‌സ് പ്ലാറ്റ്‌ഫോമിൽ അധികൃതർ പങ്കുവച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MAMMOOTTY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA