SignIn
Kerala Kaumudi Online
Thursday, 24 September 2026 2.15 AM IST

മൃഗശാല ഇരിക്കുന്ന സ്ഥലത്തിന് മേൽ കണ്ണുണ്ട്: മുഖ്യമന്ത്രി

aa

തിരുവനന്തപുരം:മൃഗശാല മാറ്റുമെന്ന് പറഞ്ഞത് വെറുതെയല്ലെന്നും,.അതിരിക്കുന്ന സ്ഥലത്തിന് മേൽ കണ്ണു വച്ച് തന്നെയാണെന്നും മുഖ്യമന്ത്രി വി.ഡി.സതീശൻ.

നഗരത്തിലെ കണ്ണായ സ്ഥലത്ത് സർക്കാരിന് താൽപര്യമുണ്ട്. അവിടം തിരുവനന്തപുരത്തിന് അഭിമാനകരമായ സ്ഥലമാക്കി മാറ്റാനാണ് കണ്ണ് വച്ചിരിക്കുന്നത്. അല്ലാതെ അത് വിൽക്കാനല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

സർക്കാർ പദ്ധതികളുടെ വട്ടമേശ സമ്മേളനത്തിലാണ് അത്തരമൊരു നിർദ്ദേശം വന്നത്. മൃഗങ്ങളെ അവിടെ തിക്കിത്തിരക്കി പാർപ്പിക്കുന്നത് ക്രൂരതയാണ്. വനത്തോട് ചേർന്നുള്ള അന്തരീക്ഷത്തിലേക്ക് അവയെ മാറ്റിപ്പാർപ്പിക്കണം.നഗര ഹൃദയത്തിലെ മൂല്യവത്തായ സ്ഥലം മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാമെന്നതാണ് രണ്ടാമത്തെ കാരണം.

കേരളം ആകുമ്പോൾ

വ്യാകരണപ്പിശക്

കേരള എന്നത് മാറ്റി കേരളം ആകുമ്പോൾ ചിലയിടങ്ങളിൽ വ്യാകരണപ്പിശക് ഉണ്ടാകുന്നുണ്ട്. സർക്കാർ പദ്ധതികളിലും സ്ഥാപനങ്ങളിലും പേരു മാറ്റം നടപ്പാക്കുമ്പോൾ അത് പരിഗണിക്കേണ്ടി വരും.

പ്രളയ ദുരിതാശ്വാസം

ആലപ്പുഴ,പത്തനംതിട്ട,കോട്ടയം ജില്ലകളിലെപ്രളയ ദുരിതാശ്വാസ സഹായത്തിന് 10000 രൂപ വീതം സർക്കാർ അനുവദിച്ചു.ഇത് അതത് ജില്ലാകളക്ടറുടെ അക്കൗണ്ടുകളിലുണ്ട്. അപേക്ഷകരിൽ അനർഹർ കടന്നുകൂടിയെന്ന പരാതിയാണ് വിതരണം വൈകാനുള്ള കാരണം

ശബരിമല :

വീഴ്ചയുണ്ടാകില്ല

ശബരിമല തീർത്ഥാടനം സംബന്ധിച്ച് ദേവസ്വം ബോർഡുമായി സർക്കാരിന് തർക്കമൊന്നുമില്ല.തീർത്ഥാടനത്തിന്റെ മുന്നൊരുക്കത്തിന് സർക്കാർ സംവിധാനങ്ങൾ കൃത്യമായി പ്രവർത്തിച്ചു വരികയാണ്.ദേവസ്വം ബോർഡ് ഒരുക്കേണ്ട കാര്യങ്ങൾ അവർ ചെയ്യുന്നു.ദേവസ്വം ബോർഡും സർക്കാരും തമ്മിൽ തർക്കത്തിനൊന്നും പോകില്ല. അവിടെ ദേവസ്വം ബോർഡിനുള്ള കുറവ് ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VDSATHEESAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA