SignIn
Kerala Kaumudi Online
Thursday, 24 September 2026 2.17 AM IST

വൈദ്യുതി കണക്ഷൻ: പുതുക്കിയ നിരക്ക് ഒക്‌ടോബർ 12 മുതൽ

READ ENGLISH VERSION
aa

തിരുവനന്തപുരം: പുതിയ വൈദ്യുതി കണക്ഷനുള്ള പരിഷ്‌കരിച്ച നിരക്കുകൾ ഒക്‌ടോബർ 12 മുതൽ പ്രാബല്യത്തിൽ വരും. കണക്ടഡ് ലോഡിന്റെ അടിസ്ഥാനത്തിലാണ് നിരക്കുകൾ നിശ്ചയിച്ചത്. ഇതുസംബന്ധിച്ച് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ ഉത്തരവിറക്കി. കണക്ഷനു വേണ്ട പോസ്റ്റുകളുടേയും മറ്റ് ഉപകരണങ്ങളുടേയും അടിസ്ഥാനത്തിലാണ് നിലവിൽ നിരക്ക് നിശ്ചയിച്ചിരുന്നത്. ഇതിലാണ് മാറ്റം വരുത്തിയത്.

രണ്ട് കിലോവാട്ട് വരെ കണക്ഷൻ ചാർജ് 2000 രൂപയായി ഏകീകരിച്ചു. 30 കിലോവാട്ട് വരെയുള്ള എൽ.ടി കണക്ഷനുകൾക്ക് പ്രത്യേക അധിക ട്രാൻസ്‌ഫോർമർ എസ്റ്റിമേറ്റ് നൽകേണ്ടതില്ല.
നിലവിലുള്ള 11 കെ.വി, എൽ.ടി വിതരണ ശൃംഖലയിൽ നിന്ന് 200 മീറ്ററിനുള്ളിൽ (35 മീറ്റർ സർവീസ് വയർ കൂടി ചേർത്ത്) സ്ഥിതി ചെയ്യുന്ന പരിസരങ്ങൾക്ക് മാത്രമാണ് പുതിയ നിരക്കുകൾ ബാധകം.

200 മീറ്ററിന് മുകളിലുള്ളവർക്ക് നിലവിലുള്ള രീതിയിൽ കണക്കാക്കും. കണക്ഷൻ നൽകുന്നതിന് ട്രാൻസ്‌ഫോർമറിന്റെ ശേഷി വർദ്ധിപ്പിക്കുകയോ പുതിയത് സ്ഥാപിക്കുകയോ ചെയ്യേണ്ടത് കെ.എസ്.ഇ.ബിയുടെ ഉത്തരവാദിത്വമാണ്.

പുതുക്കിയ നിരക്കുകൾ

(തുക രൂപയിൽ)


ഗാർഹിക സിംഗിൾ ഫേസ് (2 കിലോവാട്ട് വരെ): 2,000
നോൺ-ഡൊമസ്റ്റിക് / വാണിജ്യം (സിംഗിൾ ഫേസ് 1 കിലോവാട്ട് വരെ): 2,500
നോൺ-ഡൊമസ്റ്റിക് / വാണിജ്യം (സിംഗിൾ ഫേസ് ഒന്നു മുതൽ 2 കിലോവാട്ട് വരെ):
3,000
എല്ലാ വിഭാഗങ്ങളും (സിംഗിൾ ഫേസ് 2 മുതൽ 5 കിലോവാട്ട് വരെ): 5000
ത്രീ ഫേസ് കണക്ഷൻ (5 മുതൽ 7 കിലോവാട്ട് വരെ):8,000
ത്രീ ഫേസ് കണക്ഷൻ (7 മുതൽ 10 കിലോവാട്ട് വരെ):10,000
എൽ.ടി ത്രീ ഫേസ് -10 മുതൽ 30 കിലോവാട്ട് വരെ:1,560 (കിലോവാട്ടിന്)
എൽ.ടി. ത്രീ ഫേസ് -30 മുതൽ 40 കിലോവാട്ട് വരെ:2,890 (കിലോവാട്ടിന്)
എൽ.ടി ത്രീ ഫേസ് -40 മുതൽ 50 കിലോവാട്ട് വരെ-:4,225 (കിലോവാട്ടിന്)
എൽ.ടി ത്രീഫേസ് -50 മുതൽ 100 കിലോവാട്ട് വരെ: 5,670 (കിലോവാട്ടിന്)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CURRENT BILL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA